ഡബ്ലിൻ സിറ്റിയിൽ മദ്ധ്യവയസ്‌കയ്ക്ക് കുത്തേറ്റു

By Rose Malayalam Desk

ഡബ്ലിന്‍ സിറ്റി സെന്ററില്‍ മദ്ധ്യവയസ്‌കയ്ക്ക് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.40-ഓടെ ഡബ്ലിന്‍ 2-ലെ Exchequer Street-ല്‍ വച്ച് 50-ലേറെ പ്രായമുള്ള സ്ത്രീക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. ഇവര്‍ നിലവില്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ജീവന് ഭീഷണിയുള്ളതല്ല.

സംഭവത്തില്‍ അന്വേഷമാരംഭിച്ച ഗാര്‍ഡ Grafton Street പ്രദേശത്തെ ഒന്നിലധികം സ്ഥലങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി സീല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments