നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: ടെസ്റ്റിന് തയാറെടുക്കേണ്ടതെങ്ങനെ?

ഡബ്ലിന്‍: നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ ഫീസ് ഘടന സംബന്ധിച്ചും രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്നലെ പ്രതിപാദിച്ചിരുന്നു. ടെസ്റ്റിനെ സംബന്ധിച്ച തയാറെടുപ്പുകളെക്കുറിച്ചു പറയാം.

അയര്‍ലന്‍ഡില്‍ ജനറല്‍ നഴ്‌സായി രജസ്റ്റര്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനും ആവശ്യമായ എന്‍എംബിഐയുടെ നഴ്‌സ് രജ്‌സ്‌ട്രേഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡിന് അനുസൃതമായാണ് ആര്‍സിഎസ്‌ഐ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

രോഗികളുടെ സുരക്ഷയും പൊതുജനങ്ങളുടെ സംരക്ഷണവും മുന്‍നിര്‍ത്തി നഴ്‌സിംഗ് ജോലിക്ക് എന്‍എംബിഐ ആവശ്യപ്പെടുന്ന കാര്യക്ഷമത നിര്‍ണ്ണയിക്കുകയാണ് ടെസ്റ്റില്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ എന്‍എംബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കിയും ഉള്‍ക്കൊണ്ടുമാകണം ടെസ്റ്റിന് തയാറെടുക്കേണ്ടത്.

എന്‍എംബിഐ സ്റ്റാന്‍ഡേര്‍ഡ്‌സ് അനുസരിച്ചാണ് തിയറി, പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ നടത്തപ്പെടുകയെങ്കിലും ഈ വിഷയത്തില്‍ പ്രത്യേക തയാറെടുപ്പ് നടത്താന്‍ ആര്‍സിഎസ്‌ഐ നിര്‍ദേശിക്കുന്നില്ല. വിവിധ തരത്തിലുള്ള സ്റ്റഡി മെറ്റീരിയലുകളാണ് റഫര്‍ ചെയ്യേണ്ടത്. നഴ്‌സിംഗ് പഠന കാലത്തെ നോട്ടുകളും ടെക്‌സ്റ്റ് ബുക്കുകളും വായിച്ച് ഹൃദിസ്ഥമാക്കണം. ഏറ്റവും പുതിയ ഗവേഷണ അറിവുകള്‍ക്ക് പ്രാധാന്യം നല്‍കിയാവണം തയാറെടുപ്പ്.

എന്‍എംബിഐക്കു കീഴില്‍ ജനറല്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്യാന്‍ എത്രമാത്രം അനുയോജ്യനാണ് അപേക്ഷകന്‍ എന്നാണ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ പരിശോധിക്കപ്പെടുക. മറിച്ച് ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ജോലി ചെയ്യുന്നതിനുള്ള കാര്യക്ഷമതയല്ല. ടെസ്റ്റിനായുള്ള തയാറെടുപ്പും പാഠഭാഗങ്ങളുടെ ആവര്‍ത്തിച്ചുള്ള പഠനവും എന്‍എംബിഐ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് വേണം നടത്താന്‍. ഇത്് താഴെപ്പറയുന്ന ലിങ്കില്‍ ലഭ്യമാണ്.

http://rcsi.ie/files/facultyofnursingmidwifery/docs/20150925032152_Requirements%20and%20Standards%20for.pdf

(Requirements and Standards for Nurse Registration Education Programmes 3rd ed (February 2005) Refer pp 1-19. )

കൂടുതല്‍ വായനയ്ക്ക് ഇനി പറയുന്ന ലിങ്കുകളും പരിശോധിക്കുക.

http://www.nursingboard.ie/en/homepage.aspx

http://www.nursingboard.ie/en/homepage.aspx

2. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: തിയറി

നഴ്‌സിംഗ് മേഖലയിലെ സാങ്കേതിക പരിജ്ഞാനത്തെയും അറിവിനെയുമാണ് ഓണ്‍ലൈന്‍ അസസ്‌മെന്റ് രീതിയില്‍ നടത്തുന്ന തിയറി ടെസ്റ്റില്‍ പരിശോധിക്കുക. മൂന്നു മണിക്കൂറില്‍ 150 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്. നാല് ചോയിസുകളുള്ള ചോദ്യങ്ങളില്‍ ശരിയായ ഒരു ഉത്തരം കണ്ടെത്തണം. മിനിമം പാസ് മാര്‍ക്ക് 50 ശതമാനമാണ്. 9 am മുതല്‍ 2 pm വരെയോ 1 pm മുതല്‍ 6 pm വരെയോ ആയിരിക്കും ടെസ്റ്റ്.

ടെസ്റ്റിന് എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:

ടെസ്റ്റിന് പ്രത്യേക ഡ്രസ് കോഡ് ഉണ്ടായിരിക്കില്ല. കൃത്യസമയത്ത് എത്തുക. വൈകി എത്തുന്നവരെ ടെസ്റ്റ് എഴുതാന്‍ അനുവദിക്കില്ല. നിങ്ങളുടെ രേഖകള്‍ പരിശോധിക്കുന്നതിന് ആര്‍സിഎസ്‌ഐ പ്രതിനിധി ടെസ്റ്റ് സെന്ററിലുണ്ടാകും. അപേക്ഷകരുടെ രേഖകളുടെ പരിശോധന പൂര്‍ത്തിയായാല്‍ തിയറി ടെസ്റ്റിനെ കുറിച്ച് പൊതുവായ കാര്യങ്ങള്‍ ആര്‍സിഎസ്‌ഐ പ്രതിനിധി വിശദീകരിക്കും. സംശയങ്ങളുണ്ടെങ്കില്‍ ഈ സമയത്ത് ചോദിക്കാവുന്നതാണ്.

തുടര്‍ന്ന് നിങ്ങളെ വിശ്രമ മുറി കാണിച്ചുതരും. ഇവിടെ നിങ്ങളുടെ സാധനങ്ങള്‍ വെയ്ക്കുകയും ലഘുഭക്ഷണം കൊണ്ടുവന്നിട്ടുള്ളത് കഴിക്കുകയും ചെയ്യാം. നിങ്ങളുടെ സാധനങ്ങള്‍ക്ക് യാതൊരു വിധ സുരക്ഷയും ഇവിടെ ലഭിക്കുന്നതല്ല. പിന്നീട് ടെസ്റ്റ് നടക്കുന്ന മുറിയിലെത്തിക്കും. ടെസ്റ്റിനു ശേഷം വിശ്രമമുറയില്‍ നിന്ന് സാധനങ്ങള്‍ തിരിച്ചെടുക്കാം. തുടര്‍ന്ന് ആര്‍സിഎസ്‌ഐ പ്രതിനിധി അടുത്ത നടപടികള്‍ വിശദീകരിക്കും.

തിയറി ടെസ്റ്റിനുള്ള സാംപിള്‍ ചോദ്യപേപ്പറിന് ഇവിടെ ക്ലിക്ക് ചെയ്യുക..

http://rcsi.ie/files/facultyofnursingmidwifery/images/20151015110346_SAMPLE%20THEORY%20TEST%20QUESTIONS.p.pdf

പ്രാക്ടിക്കല്‍ ടെസ്റ്റിനും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതേക്കുറിച്ച് നാളെ…

-എജെ-

Share this news

Leave a Reply

%d bloggers like this: