ഓടയില്‍ കുടുങ്ങി മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു

 

കോഴിക്കോട്: ഓടവൃത്തിയാക്കാനിറങ്ങിയ മൂന്നുപേര്‍ ശ്വാസം മുട്ടിമരിച്ചു. ഓടവൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്രാസ്വദേശികളും ഇവരെ രക്ഷിക്കാനായി ശ്രമിച്ച ഓട്ടോ റിക്ഷാ ഡ്രൈവറുമാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. കോഴിക്കോട് തളി ജയ ഓഡിറ്റോറിയത്തിന് സമീപമുള്ള ഭൂഗര്‍ഭ അഴുക്കുചാലിലെ മാന്‍ ഹോളില്‍ ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.
കരുവിശ്ശേരി സ്വദേശി മേപ്പക്കുടി നൗഷാദാണ് മരിച്ച ഓട്ടോ െ്രെഡവര്‍, കെ.എസ്.യു.ഡി.പി.യിലെ കരാര്‍ തൊഴിലാളികളായ നരസിംഹം, ഭാസ്‌ക്കര്‍ എന്നീ ആന്ധ്രാ സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍.

ഓടയിലിറങ്ങിയ കരാര്‍ ജോലിക്കാരനാണ് ആദ്യം വീണത്. ഇയാളെ രക്ഷിക്കുന്നതിന് വേണ്ടി മറ്റൊരു കരാര്‍ ജീവനക്കാരനും ഓട്ടോ െ്രെഡവറും മാന്‍ഹോളിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ ഇവരും മാന്‍ഹോളില്‍ കുടുങ്ങി. മൂവരേയും ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവിലാണ് പുറത്തെടുക്കാനായത്. വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴും ഇവരെ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

12 അടി താഴ്ചയുള്ള മാന്‍ഹോളില്‍ ഒരു മീറ്ററിലധികം അഴുക്കുവെള്ളവും നിറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. വിഷവാതകം ഉണ്ടോ എന്ന് പരിശോധിക്കാനുള്ള മുന്‍കരുതല്‍ എടുക്കാതെ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് തൊഴിലാളികള്‍ അഴുക്കുചാലില്‍ ഇറങ്ങിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: