തിരുവനന്തപുരം: തോമസ് ഉണ്ണിയാടന് ചീഫ് വിപ്പ് സ്ഥാനത്ത് തുടരാന്‍ സാധ്യത.
കെ.എം മാണിക്കൊപ്പം തോമസ് ഉണ്ണിയാടന് രാജി നല്‍കിയെങ്കിലും മുഖ്യമന്ത്രി സ്വീകരിക്കാതെ വന്നതോടെയാണ് ഉണ്ണിയാടന് ചീഫ് വിപ്പ് സ്ഥാനത്ത് തുടരുമെന്ന് വ്യക്തമായത്. ഉണ്ണിയാടന്റെ രാജി സ്വീകരിക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്തേണ്ടന്നാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം.
ധനമന്ത്രി സ്ഥാനം രാജിവച്ച കെ.എം മാണിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഉണ്ണിയാടന് രാജിനല്കിയത്. ചീഫ് അടക്കം കേരള കോണ്‍ഗ്രസിന്റെ ക്യാബിനറ്റ് പദവിയുള്ള മൂന്ന് പേരും രാജിവയ്ക്കണമെന്ന മാണിയുടെ സമ്മര്‍ദ്ദത്തിന് പി.ജെ ജോസഫ് വഴങ്ങാതിരുന്നതോടെയാണ് ഉണ്ണിയാടന് മാത്രം രാജി നല്‍കേണ്ട സാഹചര്യമുണ്ടായത്.
പി.സി ജോര്‍ജ് പുറത്തായതിന് പിന്നാലെയാണ് തോമസ് ഉണ്ണിയാടന് ചീഫ് വിപ്പായത്.