ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം

പ്രധാനപ്പെട്ട യാത്ര രേഖയാണ് പാസ്‌പോര്‍ട്ട്. ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഓരോ ഐറിഷ് പാസ്‌പോര്‍ട്ടിനും ഒരു ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉണ്ട്. ആ നമ്പര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുകയോ കുറിച്ചുവെക്കുകയോ വേണം. പാസ്‌പോര്‍ട്ട് നഷ്ടപെടുന്ന സാഹചര്യങ്ങളില്‍ ഇത് ഉപകാരപെടും.

യൂറോപ്യന്‍ യൂണിയനിലും യൂറോപ്യന്‍ ഇക്കണോമിക് ഏരിയയിലും ഐറിഷ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം. 18 വയസിന് മുകളിലുള്ള എല്ലാ ഐറിഷ് പൗരന്‍മാര്‍ക്കും ഐറിഷ് പാസ്‌പോര്‍ട്ട് കൈയില്‍വെക്കാം. അഞ്ച് വര്‍ഷം വരെയാണ് കാര്‍ഡിന്റെ കാലാവധി. അത് കഴിഞ്ഞാല്‍ 35 യൂറോ ഈടാക്കും. എല്ലാ ഐറിഷ് പൗരന്‍മാര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പോകുന്നതിനും 3 മാസം വരെ താമസിക്കുന്നതിനും അവകാശമുണ്ട്. നിയമാനുസൃതമായ പാസ്‌പോര്‍ട്ട് മാത്രമാണ് ഇതിന് ആവശ്യം.

പാസ്‌പോര്‍ട്ട് പുതുക്കാന്‍

എപ്പോള്‍ വേണമെങ്കിലും പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കും. പഴയ പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് എപ്പോള്‍ അപക്ഷേിക്കുന്നുവോ ആ ദിവസമായിരിക്കും പുതുക്കിയ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുക. നിങ്ങളുടെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിക്കുന്നതിന് മൂന്ന് മാസം മുമ്പ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം ഓര്‍മ്മിപ്പിക്കാന്‍ ഇ-മെയില്‍ അയക്കും. ഈ സേവനം ലഭിക്കുന്നതിന് നിങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. പേര് മാറ്റുന്നതിന്, ഉദാഹരണത്തിന് വിവാഹത്തിന് ശേഷം പേര് മാറ്റുന്നതടക്കമുള്ളതിന് പാസ്‌പോര്‍ട്ട് പുതുക്കണം.

ഐറിഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് നിര്‍ബന്ധമായും ഐറിഷ് പൗരനായിരിക്കണം. 18 വയസോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം വേണം.

Mr, Mrs, Ms, Dr, Rev., Sir, Lord, Lady എന്നീ പ്രയോഗങ്ങളൊന്നും ഐറിഷ് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തില്ല. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേരും ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ പേരും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇക്കാര്യം ചൂണ്ടികാട്ടി അപേക്ഷ നല്‍കാം. ഇത് നിങ്ങള്‍ക്ക് വിസയ്ക്ക് വേണ്ടിയോ വിദേശത്ത് വര്‍ക്ക് പെര്‍മിറ്റിന് വേണ്ടിയോ അപേക്ഷിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സഹായിക്കും.

ഏറ്റവും പുതിയ ഫോട്ടോയായിരിക്കണം ഓരോ പ്രാവശ്യവും പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടത്. ഫോട്ടോയുടെ പുറകില്‍ സാക്ഷിയുടെ ഒപ്പുണ്ടായിരിക്കണം. അപേക്ഷ ഫോമിലെ സെക്ഷന്‍ 9ല്‍ രേഖപ്പെടുത്തിയിട്ടുള്ള ഫോം നമ്പറും സാക്ഷി ഫോട്ടോയില്‍ രേഖപ്പെടുത്തണം. അയര്‍ലന്‍ഡിലാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ഗാര്‍ഡ ഉദ്യോഗസ്ഥനായിരിക്കണം സാക്ഷി. വിദേശത്താണ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതെങ്കില്‍ അപേക്ഷ ഫോമില്‍ സാക്ഷികളാക്കാവുന്നവരുടെ പട്ടികയുണ്ട്.

പോസ്റ്റ് പാസ്‌പോര്‍ട്ട് എക്‌സ്പ്രസ് വഴിയോ എംബസി വഴിയോ പാസ്‌പോര്‍ട്ട് അപേക്ഷിക്കുമ്പോള്‍ ഈടാക്കുന്ന തുക:

സ്റ്റാന്‍ഡേര്‍ഡ് 10 വര്‍ഷം, 32 പേജ് പാസ്‌പോര്‍ട്ട് (18 വയസിന് മുകളിലുള്ളവര്‍)- 80 യൂറോ

10 വര്‍ഷം, 66 പേജ് പാസ്‌പോര്‍ട്ട് (18 വയസിന് മുകളിലുള്ളവര്‍) – 110 യൂറോ

പാസ്‌പോര്‍ട്ട് ഓഫീസില്‍ വ്യക്തിപരമായി അപേക്ഷിക്കുമ്പോള്‍ ഈടാക്കുന്ന തുക:

സ്റ്റാന്‍ഡേര്‍ഡ് 10 വര്‍ഷം, 32 പേജ് പാസ്‌പോര്‍ട്ട് (18 വയസിന് മുകളിലുള്ളവര്‍)- 95 യൂറോ

10 വര്‍ഷം, 66 പേജ് പാസ്‌പോര്‍ട്ട് (18 വയസിന് മുകളിലുള്ളവര്‍) 125 യൂറോ

പാസ്‌പോര്‍ട്ട് പെട്ടെന്ന് ലഭിക്കേണ്ട സാഹചര്യങ്ങളില്‍ 55 യൂറോ അധികമായി നല്‍കണം.

Share this news

Leave a Reply

%d bloggers like this: