പ്രമേഹത്തിനെതിരെയുള്ള പോരാട്ടവുമായി ഇന്ന് ലോക ആരോഗ്യദിനം

 

ഇന്നു ലോക ആരോഗ്യദിനം. പ്രമേഹത്തിനെതിരെയുള്ള പോരാട്ടമാണ് ഇത്തവണത്തെ ലോക ആരോഗ്യ ദിനം മുന്നോട്ട് വെക്കുന്നത്. 2014 ല്‍ ലോകത്ത് പ്രമേഹബാധിതരായവരുടെ എണ്ണം 42.2 കോടിയിലെത്തിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 1980 ല്‍ ഇത് 10.8 കോടിയായിരുന്നു. അതായത് 35 വര്‍ഷത്തിനിടെ നാലുമടങ്ങ് വര്‍ധനയാണുണ്ടായിരിക്കുന്നത്.

ആദ്യമായാണ് ലോകാരോഗ്യസംഘടന പ്രമേഹത്തെക്കുറിച്ച് സമഗ്ര റിപ്പോര്‍ട്ട് തയാറായിരിക്കുന്നത്. 2012 ല്‍ 15 ലക്ഷം പേര്‍ പ്രമേഹം മൂലവും 22 ലക്ഷം പേര്‍ പ്രമേഹ അനുബന്ധരോഗങ്ങള്‍ മൂലവും മരിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ പസഫിക് മേഖലയിലാണ് പ്രമേഹബാധിതര്‍ കൂടുതലുള്ളത്. ഇന്ത്യ ഉള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയ്ക്കാണ് രണ്ടാം സ്ഥാനം. തൊട്ടുപിന്നാലെ യൂറോപ്പും അമേരിക്കയുമുണ്ട്.

ലോകത്താകമാനമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷം 80,000ത്തിലധികം കുട്ടികളില്‍ സ്‌റ്റേജ് ഒന്നില്‍പ്പെടുന്ന ഡയബറ്റിക് രോഗം കണ്ടു വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡയബറ്റിക് രോഗത്തിന് പ്രായം പ്രശനമല്ലെന്നതാണ് പരിഗണിക്കപ്പെടേണ്ട വസ്തുത. അതുകൊണ്ട് ഇത്തവണ കാര്‍ട്ടൂണ്‍ സൂപ്പര്‍ ഹീറോസിനെയുമൊക്കെയാണ് ഡബ്ലുഎച്ച്ഒ ‘ബീറ്റ് ഡയബറ്റിക്‌സ്’ സന്ദേശമുള്‍ക്കൊള്ളിച്ചുള്ള പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഭക്ഷണശീലം മാറ്റാനും വ്യായാമം ശീലിക്കാനുമാണ് ഡബ്ലുഎച്ച്ഒ നിര്‍ദേശിച്ചിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: