അയര്‍ലന്‍ഡ് നഴ്‌സിങ്ങ് യോഗ്യതാ പരീക്ഷകര്‍ പങ്കെടുക്കുന്ന സെമിനാര്‍ കേരളത്തില്‍

 

കൊച്ചി: അയര്‍ലന്‍ഡിലെ നഴ്‌സുമാരുടെ യോഗ്യതാ പരീക്ഷ നടത്തുന്ന റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് അയര്‍ലന്‍ഡ് പ്രതിനിധികള്‍ കേരളത്തിലെ നഴ്‌സുമാര്‍ക്കായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കും. ഈ മാസം 21 ന് അങ്കമാലിയിലെ ബാലനഗര്‍ ടെക്‌നിക്കല്‍ അസ്സോസിയേഷന്‍ ,23, 24 തീയ്യതികളില്‍ എറണാകുളം ബ്രോഡ്‌വേയിലെമേജര്‍ ആര്‍ച്ച് ബിഷപ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യ എന്ന സ്ഥാപനത്തിലുമാണ് സെമിനാറുകള്‍ നടക്കുന്നത്.

ആര്‍ സി എസ് ഐ യുടെ പ്രൊജക്ട് കോഡിനേറ്റര്‍ മരിയാ നീറി ആണ് സ്ഥാപനത്തെ പ്രതിനിധികരിച്ച് സെമിനാറില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തി.വിവിധ സ്ഥാപനങ്ങള്‍ക്കായിഅയര്‍ലന്‍ഡില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനമായ വിസ്റ്റാ കരിയര്‍ സൊല്യുഷന്‍സുമായി ചേര്‍ന്നാണ് നൈപുണ്യ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. നൂറ് കണക്കിന് നഴ്‌സുമാരെ അയര്‍ലന്‍ഡിലേയ്ക്ക് എത്തിക്കുന്ന പ്രശസ്ത സ്ഥാപനമാണ് ഡബ്ലിന്‍ കേന്ദ്രമാക്കിയ വിസ്റ്റ കരിയര്‍ സൊല്യുഷന്‍സ്.

അയര്‍ലന്‍ഡ് നഴ്‌സിങ്ങ് ബോര്‍ഡിന്റെ ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചവരും കാത്തിരിക്കുന്നവരും, ഇംഗ്ലീഷ് ഭാഷാ പരീക്ഷയില്‍യോഗ്യത നേടിയവര്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 9747 904 956 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

www.vcsnursing.com

www.facebook.com/Vista-Career-Solutions

Share this news

Leave a Reply

%d bloggers like this: