ലൈഫ് ഇന്‍ഷുറന്‍സ് പോളിസി Term or Whole of Life ഏതു വേണം ?

ലൈഫ് ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള കുറച്ചുപേര്‍ക്കെങ്കിലും അറിയാന്‍ കഴിയും അവ രണ്ടു തരത്തില്‍ എടുക്കാം എന്ന്.

1 . Term Assurance

ആവശ്യമുള്ള കാലത്തോളം മാത്രം ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്ന രീതിയാണത് . ഫലത്തില്‍ പോളിസി അവസാനിക്കുന്നതോടെ കവര്‍ തീരുന്നു. ചെറുപ്പക്കാര്‍ മുതല്‍ മധ്യ വയസ്‌കര്‍ വരെ ഉള്ളവര്‍ക്ക് ലൈഫ് കവറിന്റെ കോസ്റ്റ് കുറക്കാന്‍ ഉള്ള ഫലപ്രദമായ സംവിധാനമാണ് Term Assurance .
കുറവ് : അടച്ച പോളിസി പ്രീമിയം, കവര്‍ കാലാവധി കഴിഞ്ഞാല്‍ ഒട്ടും തന്നെ തിരികെ കിട്ടുന്നില്ല
ഗുണം : ചെറിയ പ്രീമിയം അടച്ചാല്‍ വലിയ കവര്‍ ലഭിക്കും . ഉദാ : 30 വയസ്സുള്ള ചെറുപ്പക്കാരന് €100 ,000 ലൈഫ് cover 10 വര്‍ഷത്തേക്ക് എടുക്കാന്‍ മാസം വെറും €10 യൂറോ മാത്രമാണ് ആകുന്നത് .

2. Whole ഓഫ് ലൈഫ് പോളിസി
കൊടുക്കുന്ന പൈസ എന്നെങ്കിലും മുതലാകണം എന്നുള്ളവര്‍ക്കു വേണ്ടിയുള്ളതാണ് ഈ കവര്‍. പറഞ്ഞ പോലെ ഏതു വയസ്സില്‍ മരണപ്പെട്ടാലും ഈ പോളിസി ബെനിഫിറ്റ് ലഭിക്കും. ആയതിനാല്‍ തന്നെ term assurance നെ അപേക്ഷിച്ച് ഇതു expensive ആണ് താനും .
കുറവ് : ചെലവ് കൂടുതലാണീ പോളിസിക്ക്. എങ്കിലും 50 വയസ്സില്‍ മേലെ ഉള്ള ആളുകള്‍ ഈ പോളിസി അപേക്ഷിക്കുന്നതായിരിക്കും മിടുക്കു. കാരണം, ആ പ്രായത്തിലുള്ള ആളുകള്‍ക്ക്, term assurance പോലും expensive ആയെന്നു വരും .
ഗുണം : അടച്ച പ്രീമിയതിനേക്കാള്‍ മിക്കവാറും കേസുകളില്‍ കവരായി benefit കിട്ടുന്നു.

ഇതൊന്നും കൂടാതെ ഒരു പുതിയ തരം ലൈഫ് കവര്‍ ഇപ്പോള്‍ ലഭ്യമാണ്. ഞാന്‍ ഇത് നിക്പക്ഷമായി തന്നെ recommend ചെയ്യും. ഇത് അറിയപ്പെടുന്നത് term assurance with whole ഓഫ് life part എന്നാണ്. ഇതിന്റെ പ്രത്യേകത മനസിലാക്കാം

Client A: 36 വയസ്സ്. School പ്രായമുള്ള മൂന്നു കുട്ടികള്‍ ആണ് ഇദ്ദേഹത്തിന്. കുടുംബത്തിലെ ഏക വരുമാനം ഇയാളുടേതാണ്. ഇനിയുള്ള 15 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ചെറിയ കുട്ടിയും കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ജോലി തുടങ്ങാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ അടുത്ത 15 വര്ഷത്തേക്ക് Mr A ഒരു €200 ,000 യൂറോ ഉള്ള പോളിസി എടുത്തു(to cover the risk of his premature death). 15 വര്ഷം കഴിയുമ്പോള്‍ Mr A യ്ക്ക് പുതിയ പാദ്ധതി പ്രകാരം ഇങ്ങനെ opt ചെയ്യാം.

(a ) അടച്ച തുകയുടെ 75 % വരെ തിരിച്ചു കിട്ടാവുന്ന option.
(b ) No Big risk to cover…എല്ലാ കുട്ടികള്‍ക്കും ജോലി ആയി, ലൈഫിലെ മെയിന്‍ റിസ്‌ക് പീരിയഡ് കഴിഞ്ഞു. കുറവ് കവറോടെ whole ഓഫ് ലൈഫ് continue ചെയ്യാവുന്നത് ആണ്…

കൂടുതല്‍ വിവരങ്ങള്കായി joseph@irishinurance.ie എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: