ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ പ്ലാന്റ്: മോദിയുടെ വാദം തെറ്റെന്ന് പഠനങ്ങള്‍

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ആരംഭിച്ച പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും വലിയ ഉത്പാദന പ്ലാന്റ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലും മേക്ക് ഇന്‍ ഇന്ത്യയ്ക്കും ഗുണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണെന്ന് പഠനങ്ങള്‍. മാനുഫാക്ചറിംഗ് മേഖലയ്ക്ക് കീഴില്‍ വരുന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കടക്കം നിക്ഷേപം കുറഞ്ഞു വരുന്നുവെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മാനുഫാക്ചറിംഗ് മേഖലയ്ക്ക് കാര്യമായ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ലോക ബാങ്കും റിസര്‍വ് ബാങ്കും ചൂണ്ടിക്കാണിക്കുന്നു. അതിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ മോദി വന്നതിന് ശേഷം കുറഞ്ഞുവെന്നാണ് ഈ രണ്ട് പ്രമുഖ ബാങ്കുകള്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആഗോളതലത്തില്‍ ഫ്രാന്‍സിനെ പിന്നിലാക്കി ആറാം സ്ഥാനത്തേക്ക് എത്തിയെങ്കിലും മാനുഫാക്ചറിംഗ് മേഖല മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലേക്ക് പുതിയ നിക്ഷേപങ്ങള്‍ വരുന്നില്ലെന്നും സ്തംഭനാവസ്ഥയിലുള്ള പദ്ധതികള്‍ കൂടിക്കൂടി വരികയാണെന്നും ചില സ്വകാര്യ സ്ഥാപനങ്ങളുടെ പഠനങ്ങളില്‍ പറയുന്നു.

സാംസങ്ങിന്റെ പ്രഖ്യാപനം ശുഭസൂചനയാണ്. എന്നാല്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്താല്‍ മാത്രമാണ് ഇവയ്ക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. അതാണ് സാംസങ്ങിനുള്ള വെല്ലുവിളിയുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: