ബള്‍ഗേറിയന്‍ മെഡിക്കല്‍ അഡ്മിഷന്‍: പ്രവേശന പരീക്ഷ ജൂലൈയിലും സെപ്റ്റംബറിലും: രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക്

സെപ്റ്റംബര്‍ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ വെച്ച് നടത്തുന്നതാണ്. ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ അവസാനിക്കാറായി എന്നും താത്പര്യമുള്ള വിദ്യാര്‍ഥികള്‍ വിസ്റ്റാമെഡ് വെബ്‌സൈറ്റ് വഴി (vistamed.co.uk) ഓണ്‍ലൈന്‍ ആപ്ലികേഷന്‍ വഴി അപേക്ഷിക്കണമെന്നും ഡയറക്ടര്‍ ഡോ ജോഷി ജോസ് അറിയിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മെഡിക്കല്‍ അഡ്മിഷന്‍ രംഗത്ത് മേന്മയേറിയ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പ്രശസ്തമായ സ്ഥാപനമാണ് വിസ്റ്റാമെഡ്. പ്രഫഷണല്‍സ് നേതൃത്വം കൊടുക്കുന്ന ഈ സ്ഥാപനം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ 100 ശതമാനം ആത്മാര്‍ത്ഥതയും ഗുണമേന്മയും പുലര്‍ത്തുന്നതിനാല്‍ വിസ്റ്റാമെഡ് വഴി അഡ്മിഷന്‍ നേടിയവര്‍ 100 ശതമാനം സംതൃപ്തരാണ്. വിസ്റ്റാമെഡിനു മാത്രം അവകാശപ്പെടാവുന്ന സര്‍വീസുകളില്‍ ചിലത് താഴെ പറയുന്നവയാണ്.

1. പ്രവേശന പരീക്ഷക്ക് 100 ശതമാനം മാര്‍ക്ക് വാങ്ങി വിജയിപ്പിക്കുവാന്‍ സഹായിക്കുന്ന മെഡിക്കല്‍ പ്രഫഷണല്‍സ് തയ്യാറാക്കിയ പഠന സഹായികള്‍.
2. താമസ സൗകര്യം മുതല്‍ കോഴ്‌സ് തീരുമ്പോള്‍ നടത്തപ്പെടുന്ന സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയില്‍ 100 ശതമാനം വിജയിക്കാന്‍ ഉതകുന്ന സ്റ്റഡി മെറ്റീരിയല്‍സും നിര്‍ദ്ദേശ സഹായങ്ങളും.
3. ഏതു അടിയന്തര ഘട്ടത്തിലും നിരന്തര സഹായത്തിന് തയാറുള്ള വിസ്റ്റാമെഡിന്റെ ബള്‍ഗേറിയയിലുള്ള സപ്പോര്‍ട്ട് ടീമും കോഓര്‍ഡിനേറ്ററും.
4. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാനും, കരസ്ഥമാക്കാനും ഉതകുന്ന നൂതനവും എളുപ്പവുമായ സാങ്കേതിക സഹായം.
5. പഠിക്കാന്‍ പ്രയാസമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നര വര്‍ഷം നല്‍കുന്ന സൗജന്യ ടൂഷന്‍.
6. യാതൊരുവിധ ഹിഡന്‍ ചാര്‍ജും ഇല്ലാതെ സുതാര്യവും മിതവുമായ കണ്‍സള്‍ട്ടേഷന്‍ ഫീസ്.പതിവുപോലെ ഈ വര്‍ഷവും വര്‍ണ്ണ മെഡിക്കല്‍ യുണിവേഴ്‌സിറ്റിയിലേക്കാണ് തിരക്കധികവും. ഈ യൂണിവേഴ്‌സിറ്റി യൂറോപ്പിലെ തന്നെ മികച്ച റാങ്കിങ് ഉള്ളതും ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഒന്നാമതും ആണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരു പേപ്പര്‍ നഷ്ടപ്പെട്ടാല്‍ വര്‍ഷങ്ങള്‍ മുഴുവനും നഷ്ടപ്പെടുന്ന (dropouts) ബള്‍ഗേറിയയില്‍ ഇല്ല എന്നതാണ് ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകിച്ചും ‘വര്‍ണ്ണ’യുടെ മെച്ചവും മാതാപിതാക്കളുടെ ആശ്വാസവും.

യൂണിവേഴ്‌സിറ്റിക്ക് അടുത്തുതന്നെ ലഭ്യമാകുന്ന മികച്ച താമസ സൗകര്യം, വളരെയേറെ സുരക്ഷിത നഗരമെന്നതും വര്‍ണ്ണ മെഡിക്കല്‍ യുണിവേഴ്‌സിറ്റിറ്റിയുടെ ശോഭ കൂട്ടുന്നു. ‘വര്‍ണ്ണ’ ഒരു ടൂറിസ്റ്റ് നഗരമാണ്. പ്രകൃതിരമണീയതയും പ്രശസ്തമായ ബീച്ചും, അനുകൂലമായ കാലാവസ്ഥയും എല്ലാം മലയാളികളുടെ മനസ്സ് കീഴടക്കി ഇപ്പോള്‍ത്തന്നെ യൂണിവേഴ്‌സിറ്റി കാമ്പസ് ഒരു ‘മിനി കേരളമാണ്’. ഏതു മുക്കിലും മലയാളം സംസാരിക്കുന്ന കുട്ടികളെ കാണാം. 90 ശതമാനം മലയാളി വിദ്യാര്‍ത്ഥികളും വിസ്റ്റാമെഡ് വഴി അവിടെ എത്തിയവരാണ്.

ബള്‍ഗേറിയയിലുള്ള മറ്റ് യുണിവേഴ്‌സിറ്റികളിലേക്കുള്ള അഡ്മിഷനും പുരോഗമിക്കുന്നതായി ഡോ.ജോഷി അറിയിച്ചു. വിസ്റ്റാമെഡിന് ഒരു സ്ഥലത്തും സബ് ഏജന്‍സികള്‍ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അഡ്മിഷന്‍ അവസാനിക്കുന്നതിനാല്‍ എത്രയും വേഗം ഞങ്ങളുടെ വെബ്‌സൈറ്റ് www. vistamed.co .uk വഴി ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.vistamed.co.uk .
email: info@vistamed.co.uk.
Tel: 00442082529797 , 00447404086914

Share this news

Leave a Reply

%d bloggers like this: