ചൊവ്വയിലേക്ക് പറക്കുന്ന ആദ്യ മനുഷ്യനാകാന്‍ ഒരുങ്ങി ഈ 17 കാരി

ലൂസിയാനയിലെ ബാറ്റണ്‍ റൂജ് സ്വദേശിനിയായ അലീസയെ ഒരു ബഹിരാകാശ സഞ്ചാരിയാകാന്‍ പരിശീലിപ്പിക്കുകയാണ് നാസ. 2033 ല്‍ നടക്കാനിരിക്കുന്ന ആദ്യ ചൊവ്വായാത്രയില്‍ അലീസയുണ്ടാകും. ചൊവ്വയിലേക്കുള്ള ആദ്യ ‘ഹ്യൂമന്‍ മിഷന്‍’ ല്‍ പങ്കാളിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അലീസ. അതിനായി അലീസ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.

വെറും മൂന്ന് വയസ്സുള്ളപ്പോഴാണ് അലീസ ഒരു ബഹിരാകാശ സഞ്ചാരിയാകുന്നത് സ്വപ്നം കാണുന്നത്. 2008 ല്‍ യുഎസിന്റെ സ്പേസ് ക്യാമ്പില്‍ അലീസിയുടെ അച്ഛന്‍ അലീസയെ ചേര്‍ത്തു. യുഎസ്എയിലെ എല്ലാ 14 നാസ വിസിറ്റര്‍ സെന്ററുകളിലും സന്ദര്‍ശനം നടത്തുന്ന ആദ്യ വ്യക്തിയും അതുവഴി നാസ പാസ്പോര്‍ട്ട് പ്രോഗ്രാം പൂര്‍ത്തിയാക്കുന്ന ആദ്യ വ്യക്തികൂടിയാണ് അലീസ. വെറും 15 വയസ്സുമാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ് പോസും അക്കാദമയിലേക്ക് അലീസയ്ക്ക് പ്രവേശനം ലഭിക്കുന്നതും അവിടെ നിന്ന് ബിരുദം നേടുന്നതും.

ആസ്ട്രണൗട്ട് ട്രെയിനിങ്ങിനൊപ്പം തന്നെ ഇംഗ്ലീഷ്, ചൈനീസ്, ഫ്രെഞ്ച്, സ്പാനിഷ് എന്നീ നാല് ഭാഷകളും പഠിച്ച് അലീസ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ശേഷം അലീസയ്ക്ക് റോക്കറ്റ് ലൈസന്‍സ് ലഭിച്ചു. നിലവില്‍ പൈലറ്റ് ലൈസന്‍സ്, അണ്ടര്‍വാട്ടര്‍ സര്‍വൈവല്‍ ട്രെയിനിങ്ങ്, സ്‌കൂബ ഡൈവിങ്ങ് സെര്‍ട്ടിഫിക്കേഷന്‍ എന്നിവയ്ക്കായുള്ള തയ്യറെടുപ്പിലാണ് അലീസ. ചൊവ്വയില്‍ എന്തൊക്കെ വസ്തുക്കളാണ് ഉള്ളത് തുടങ്ങി നിരവധി സങ്കീര്‍ണതകള്‍ നിറഞ്ഞ ഉദ്യമത്തിനാണ് അലീസ തയ്യാറെടുക്കുന്നത്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്നതാണ് ഈ മിഷന്‍.

ഈ യാത്രയിലുടനീളം അച്ഛനായിരുന്നു അലീസയുടെ ഏറ്റവും വലിയ സപ്പോര്‍ട്ട്. ‘ ഈ ഭൂമി തന്നെ വിട്ട് മറ്റൊരു ഗ്രഹത്തിലേക്ക് പറക്കുന്ന ഒരു കുഞ്ഞിനേയാകും ഞാന്‍ വളര്‍ത്തുന്നതെന്ന ചിന്ത ഒരിക്കല്‍പോലും എന്റെ മനസ്സില്‍ ഇല്ലായിരുന്നു. ഒരു ഇരുപത് വര്‍ഷം കൂടി അവളെ എനിക്ക് കാണാന്‍ സാധിക്കും, അതു കഴിഞ്ഞ് ഒരിക്കലും ഞാന്‍ അവളെ കാണില്ലായിരിക്കാം. അത് പ്രയാസമാണ്. പക്ഷേ അവള്‍ക്ക് അതാണ് താല്‍പര്യമെങ്കില്‍ ഞാന്‍ അതിന് സപ്പോര്‍ട്ട് ചെയ്യണം.’ – അലീസയുടെ അച്ഛന്‍ പറയുന്നു.

 

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: