24 മണിക്കൂര്‍ നഴ്‌സിംഗ് സമരം അടുത്ത ആഴ്ച മുതല്‍; ശൈത്യകാലം എത്തിയതോടെ ആരോഗ്യമേഖല അനിശ്ചിതത്വത്തില്‍

ഡബ്ലിന്‍: വിവിധ തൊഴില്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നഴ്‌സിംഗ് ജീവനക്കാര്‍ വരും ആഴ്ചകളില്‍ പണിമുടക്കുമെന്ന് സൂചന.പൊതു ആശുപത്രികളില്‍ ആവശ്യാനുസരണം നഴ്‌സിംഗ് -മിഡ്വൈഫ്സ് ജീവനക്കാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ നീളുന്ന സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ.എന്‍ .എം.ഒ വ്യക്തമാക്കി.

ആരോഗ്യ ജീവനക്കാരെ നിയമിക്കാത്തതിനാല്‍ ജോലിഭാരം കൂടി, എന്നാല്‍ ആനുപാധികമായി ശമ്പള വര്‍ദ്ധനവ് നടപ്പാക്കുകയും ചെയ്തില്ല. ആരോഗ്യ ജീവനക്കാര്‍ക്ക് പുതിയ ശമ്പള പാക്കേജ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചെങ്കിലും സംഘടനയിലെ 95 ശതമാനം ജീവനക്കാരും എതിര്‍ത്തതോടെ ഇത് നടപ്പായില്ല.ആശുപത്രിയില്‍ തിരക്കേറുന്ന കാലം മുന്നില്‍കണ്ട് ധൃതിപ്പെട്ട് തയ്യാറാക്കിയ ശമ്പള പാക്കേജില്‍ ജീവനക്കാര്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ അയര്‍ലണ്ടില്‍ ആശുപത്രി ദുരിതങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് ഇടപെടല്‍ നടത്തിയില്ലെന്ന് നഴ്‌സിംഗ് സംഘടന ആരോപിക്കുന്നു. തണുപ്പ് കാലം എത്തുന്നതോടെ ആശുപത്രി സേവനങ്ങളും വിപുലമാകേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ ആവശ്യത്തിന് ബെഡ് പോലും എത്തിച്ച് നല്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല. നഴ്‌സിംഗ് സമരം കൂടി ആരംഭിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമായ പ്രതിസന്ധി ആയിരിക്കും ഐറിഷ് ആശുപത്രികള്‍ നേരിടേണ്ടി വരിക.

പ്രശ്‌നങ്ങളെ മുന്‍കൂട്ടിക്കണ്ട് നഴ്‌സിംഗ് നിയമനങ്ങളും വേണ്ടത്ര നടന്നില്ല. സമരം ആരംഭിച്ചാല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ മാത്രമായി നഴ്‌സിംഗ് സേവങ്ങള്‍ ചുരുങ്ങും. അയര്‍ലണ്ടില്‍ പനിബാധ ഏറ്റവും കൂടുതല്‍ വ്യാപിക്കുന്ന സീസണ്‍ കടന്നു വരുമ്പോള്‍ വൈദ്യസഹായം ലഭിക്കാത്തത് വന്‍ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കും. ഓരോ നഴ്‌സും രണ്ടോ മൂന്നോ നഴ്‌സുമാര്‍ ചെയ്യേണ്ട ജോലി ഏറ്റെടുക്കേണ്ടി വരുന്നത് ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ് നഴ്‌സിംഗ് സംഘടന.

ആശുപത്രികളുടെ അടിസ്ഥാന വികസന സൗകര്യം മുതല്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ വരെ നീളുന്ന പ്രധാന വിഷയങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റി വേണമെന്ന് സംഘടന വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. ആരോഗ്യവകുപ്പില്‍ നിലവില്‍ ആയിരകണക്കിന് നഴ്‌സിംഗ്- മിഡ്വൈഫ്സ് ഒഴിവുകളാണ് നികത്താണുള്ളത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തുടച്ചയായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ .എന്‍ .എം ഒ വ്യക്തമാക്കിക്കഴിഞ്ഞു.

എ.എം

Share this news

Leave a Reply

%d bloggers like this: