‘ക്രിസ്മസ് കരോള്‍ ഗാനവുമായി ഓസ്‌ട്രേലിയയില്‍നിന്നും അനില്‍ പോളും കൂടെ ഗായകന്‍ ( സ്മുള്‍ ഫെയിം) ഷൈന്‍ കുമാറും”

മെല്‍ബണ്‍: ഈ ക്രിസ്മസ് വേളയില്‍ തിരുപ്പിറവിയുടെ രക്ഷാസന്ദേശവുമായി അനില്‍ പോള്‍ ഞാറ്റുംകാലായില്‍, ആസ്ട്രേലിയ രചിച്ചു ഈണം നല്‍കിയ ഏറ്റവും പുതിയ ക്രിസ്മസ് കരോള്‍ ഗാനം ‘ദൈവസുതന്‍ നരനായി അവതരിച്ചീരാവില്‍ … ‘ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. പ്രശസ്ത ഗായകന്‍ ഷൈന്‍ കുമാര്‍ (smule fame) ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

പശ്ചാത്തല സംഗീതവും റെക്കോര്‍ഡിങ്ങും നിര്‍വഹിച്ചിരിക്കുന്നത് മേളം റെക്കോര്‍ഡിംഗ് സ്റ്റുഡിയോ , പെരുമ്പാവൂര്‍ ആണ്. ഹൃദ്യമായ ആലാപനവും അര്‍ത്ഥസമ്പുഷ്ടമായ വരികളും കൊണ്ട് ഈ ഗാനം ശ്രദ്ധേയമാകുന്നു. അനില്‍ പോള്‍ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ഇടവകാംഗമാണ്.

https://youtu.be/6n7aYK5bcck

 

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: