തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ് ഞറളക്കാട്ട് പിതാവിന്റെ സഹോദരന്‍ ശ്രീ പീറ്റര്‍ നിര്യാതനായി…

തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ് ഞറളക്കാട്ട് പിതാവിന്റെ സഹോദരന്‍ ശ്രീ പീറ്റര്‍ (62) ഞറളക്കാട്ട് ഇന്ന് പുലര്‍ച്ചെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ഏതാനും മാസങ്ങളായി ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണി മുതല്‍ നടവയലിലുളള സ്വഭവനത്തില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതും, മൃതസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് നടവയല്‍ ഹോളി ക്രോസ് ഫോറോന ദൈവാലയത്തില്‍ നടക്കുന്നതായിരിക്കും.

സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഓള്‍ അയര്‍ലന്‍ഡ് കാറ്റിക്കിസം ടീച്ചേഴ്‌സ് കണ്‍വെന്‍ഷന് വേണ്ടി അയര്‍ലണ്ടില്‍ എത്തിയിരുന്നു. കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിനുശേഷം പിതാവ് മറ്റ് പരിപാടികള്‍ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അനുശോചനം പിതാവിനെയും കുടുംബാംഗങ്ങളെയും സഭാനേതൃത്വം അറിയിക്കുന്നു.

Share this news

Leave a Reply

%d bloggers like this: