മിഷന്‍ കലോത്സവം ‘പ്ലെറോമ 2020 ‘ചിത്രരചനാ സാഹിത്യമത്സരങ്ങള്‍ ഡിസംബര്‍ 7 ന്

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ മിഷന്‍ കലോത്സവം ‘പ്ലെറോമ 2020 ‘ന് 2019 ഡിസംബര്‍ 7 നു ആരംഭം കുറിക്കും. ഡിസംബര്‍ 7 നു ഉച്ചകഴിഞ്ഞ് 2 മണിക്ക് 9 സെന്ററുകളിലായി ചിത്രരചനാ, സാഹിത്യ രചനാ മത്സരങ്ങള്‍ നടക്കും. ആദ്യമായി സോണല്‍ തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മിഷന്‍ കലോത്സവത്തിന്റെ യൂണിറ്റ്തല സ്റ്റേജ് മത്സരങ്ങള്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി വിവിധ കുര്‍ബാന സെന്ററുകളില്‍ നടക്കും, കുര്‍ബാന സെന്റര്‍ തലത്തില്‍ വിജയികളായവര്‍ക്കായി മാര്‍ച്ച് 14 നു സോണല്‍തല മത്സരങ്ങള്‍ നടക്കും.

മത്സരത്തില്‍ പങ്കെടുക്കുവാനായി www.syromalabar.ie എന്ന വെബ്‌സൈറ്റില്‍ പാരീഷ് മാനേജ്‌മെന്റ് സിസ്റ്റം (PMS) വഴി പേര് രജിസ്റ്റര്‍ ചെയ്യണം. ഡിസംബര്‍ 7 ന്റെ മത്സരങ്ങള്‍ക്കായി ഡിസംബര്‍ 2 നകം പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൊച്ച്കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ 7 ഗ്രൂപ്പ്കളിലായി മുപ്പതോളം മത്സര ഇനങ്ങളില്‍ മാറ്റുരക്കുന്ന ബൈബിള്‍ അധിഷ്ഠിത കലോത്സവത്തിന്റെ വിജയത്തിനായി വൈദീകരുടേയും സോണല്‍ ഭാരവാഹികളുടേയും കാറ്റിക്കിസം ഹെഡ് മാസ്റ്റര്‍ന്മാരുടേയും നേതൃത്വത്തില്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കാറ്റിക്കിസം ഹെഡ് മാസറ്റര്‍മാരുമായോ, കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: