കോര്‍ക്കില്‍ ക്രിസ്തുമസ്-പുതുവത്സാരാഘോഷങ്ങൾ

കോർക്ക്: കോർക്ക് സിറോ-മലബാർ ചർച്ചിന്റെ ഇടവക ദിനവും ക്രിസ്തുമസ്-പുതുവത്സാരാഘോഷങ്ങളും 2020 ജനുവരി 4 ശനിയാഴ്ച് നടത്തപ്പെടും. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സെന്റ് ഫിൻബാർസ് ജി എ എ ഹാളിൽ ആയിരിക്കും ആഘോഷപരിപാടികൾ അരങ്ങേറുക. ഉച്ചതിരിഞ്ഞു രണ്ടുമണിക്ക് കോർക്ക് സിറോ-മലബാർ ഇടവകയിലെ വിവിധ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാപരിപാടികൾ ആരംഭിക്കും.

കുട്ടികളും, യുവജനങ്ങളും മുതിർന്നവരും ഒന്നിച്ചു അണിനിരക്കുന്ന സംഗീത പരിപാടികളും, നൃത്ത-നൃത്യങ്ങളും ഈ വർഷത്തെ പരിപാടികളുടെ മാറ്റ് വർദ്ധിപ്പിക്കും. അഞ്ചുമണിക്ക് ചേരുന്ന പൊതുസമ്മേളനം കൊർക്ക് ആൻഡ് റോസ് രൂപതയുടെ ബിഷപ്പ് അഭിവന്ദ്യ ഫിൻടൺ ഗവിനും, അഭിവന്ദ്യ ബിഷപ്പ് ജോൺ ബക്ലി യും ചേർന്ന് ചേർന്ന് ഉത്‌ഘാടനം ചെയ്യും. സമ്മേളനത്തിൽ വച്ച് വിവിധ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച സൺഡേ സ്‌കൂൾ വിദ്യാർഥികൾക്കും, കഴിഞ്ഞ വർഷത്തെ ജൂണിയർ സെർട്, ലീവിങ് സെർട് പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികൾക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.

തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ഇടവക വികാരി ഫാദർ സിബി അറക്കലിന്റെ മാർഗ്ഗ നിർദേശത്തിൽ, സിറോ മലബാർ കോർക് ചർച്ചിന്റെ ട്രസ്റ്റീമാരായ സണ്ണി ജോസഫ്, ഡിനോ ജോർജ് എന്നിവർ കൺവീനർമാരായി കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

Share this news

Leave a Reply

%d bloggers like this: