ലണ്ടനിൽ ബ്രെക്സിറ്റ്‌ അനുകൂലികളും, ബ്രെക്സിറ്റ്‌ വിരോധികളും തമ്മിൽ സംഘർഷം

ലണ്ടൺ: പൊതു തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് ബോറിസ് ജോൺസൺ ചരിത്രവിജയം നേടിയതോടെ ലണ്ടണിൽ ബ്രെക്സിറ്റ്‌ അനുകൂലികളും, ബ്രെക്സിറ്റ്‌ വിരോധികളും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ‘ഞങ്ങളുടെ പ്രധാനമന്ത്രി അല്ല’ എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് ഇടതു അനുകൂലികളായ പ്രക്ഷോഭകരാണ് ഡൌനിംഗ് സ്ട്രീറ്റില്‍ പ്രകടനം നടത്തിയത്.

സ്റ്റാന്‍ഡ് അപ് ടു റേസിസം, ലവ് മ്യൂസിക് ഹെയ്റ്റ് റേസിസം, ആന്‍റി ഫാസിസ്റ്റ് ആക്ഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വെവ്വേറെ പ്രകടനങ്ങളാണ് സംഘടിപ്പിച്ചത്. ‘നോ ടു റേസിസം’ നോ ടു ബോറിസ് ജോണ്‍സണ്‍’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിച്ചാണ് പ്രകടനം നടത്തിയത്. പ്രകടനക്കാരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. അതേസമയം ബ്രെക്സിസിറ്റിന് മേലുള്ള ചികിത്സ താന്‍ ആരംഭിക്കുകയാണെന്ന് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. രാജ്ഞിയെ കണ്ടതിന് ശേഷം ഡൌനിംഗ് സ്ട്രീറ്റില്‍ നടത്തിയ പ്രസംഗത്തിലാണ് ജോണ്‍സണ്‍ പ്രഖ്യാപനം നടത്തിയത്.

ബ്രെക്സിറ്റ് വിഷയത്തില്‍ കഴിഞ്ഞ മൂന്നര വര്‍ഷക്കാലം രാജ്യത്തു നിലനിന്ന കടുത്ത വേര്‍തിരിവ് അവസാനിപ്പിക്കുമെന്ന് പറഞ്ഞ ജോണ്‍സണ്‍ നാഷണല്‍ ഹെല്‍ത്ത് സെക്യൂരിറ്റിയായിരിക്കും തന്റെ ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണന എന്നും സൂചിപ്പിച്ചു. തന്റെ പാർട്ടിയെ വിശ്വസിച്ച് വോട്ട് ചെയ്‌തവർക്ക് നന്ദിയും അറിയിച്ചു. വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭാ പുനഃസംഘടനാ ഉടന്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വ്യാഴാഴ്ച തന്നെ രാജ്ഞിയുടെ പ്രസംഗം നടത്താനും ക്രിസ്മസിന് മുന്‍പ് ബ്രെക്സിറ്റ് ബില്‍ അവതരിപ്പിക്കാനുമുള്ള സാധ്യതയുമാണ് ണ് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. ആകെയുള്ള 650 സീറ്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 365 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 203 സീറ്റുമാണ് ലഭിച്ചത്

Share this news

Leave a Reply

%d bloggers like this: