പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം; പോണ്ടിച്ചേരി സർവ്വകലാശാലയിൽ പ്രസിഡൻറ്റിൽ നിന്നും ഒന്നാം റാങ്കിന്റെ സ്വർണ മെഡൽ ബഹിഷ്കരിച്ച് മലയാളി പെൺകുട്ടി കാർത്തിക ബി കുറുപ്പ്

കോട്ടയം: പ്രതിഷേധം ഏത് തരത്തിൽ വേണമെങ്കിലും നടത്താം എന്ന് കാണിച്ചുതരികയാണ് മലയാളി പെൺകുട്ടി കാർത്തിക കുറുപ്പ്. തന്റെ പ്രതിഷേധം ഒരു പ്രസ്ഥാനമായി വളരും എന്ന ആത്മവിശ്വാസത്തോടെ തന്റെ ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ച കാർത്തികയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യൻ പ്രസിഡണ്ട് രാംനാഥ് കോവിന്ദിൽ നിന്നും ഒന്നാം റാങ്ക് ലഭിച്ചതിന്റെ സ്വർണ്ണമെഡൽ വാങ്ങേണ്ട ബിരുദദാന ചടങ്ങാണ് കാർത്തിക ബഹിഷ്കരിച്ചത്.

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്നും എം എസ് സി ഇലക്ട്രോണിക് മീഡിയ കോഴ്‌സിലെ ഒന്നാം റാങ്കുകാരിയാണ് കാര്‍ത്തിക. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്നത് കണ്ടുനിൽക്കാനാവില്ലെന്നാണ് കാർത്തിക പറയുന്നത്. തന്നാൽ ആവുന്ന വിധം പ്രതിഷേധിക്കുകയാണെന്നും കാർത്തിക വ്യക്തമാക്കി. മറ്റു രണ്ടു വിദ്യാർത്ഥികളും ഇതേ ചടങ്ങ് ബഹിഷ്കരിച്ചതായും ഈ വിദ്യാർത്ഥി പറയുന്നു. 2018 ലാണ് കാര്‍ത്തിക ഒന്നാം റാങ്കോട് കൂടി കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ 24 ന്യൂസ് ചാനലില്‍ പ്രോംഗ്രാം പ്രൊഡ്യൂസറാണ് കോട്ടയം സ്വദേശിയായ കാര്‍ത്തിക.

Share this news

Leave a Reply

%d bloggers like this: