കോവിഡ്-19; സാമൂഹിക അകലം ഒരു മീറ്റർ അപര്യാപ്തമെന്ന് പുതിയ പഠനം

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് കൊറോണ വൈറസിന്‌ അന്തരീക്ഷത്തിലൂടെ എട്ടു മീറ്റർ സഞ്ചരിക്കാനാകുമെന്നാണ്. MIT ശാസ്‌ത്രജ്ഞയായ ബൂറൂയിബയുടേതാണ്‌ ഈ പഠനം.
കൊറോണ വൈറസിനെ അതിജീവിക്കാൻ ഒരു മീറ്റർ ശാരീരി ക അകലം അശാസത്രീയമാണെന്നാണ് കണ്ടെത്തൽ. നേരത്തെ, ലോകാരോഗ്യ സംഘടനയും അമേരിക്കൻ രോഗപ്രതിരോധവകുപ്പുമാണ്‌ കോവിഡ്‌ പ്രതിരോധത്തിന്‌ ഒരു മീറ്റർ ശാരീരിക അകലം നിർദേശിച്ചത്‌.

കൊറോണ വൈറസിനെ വഹിക്കുന്ന ഏതു വലുപ്പത്തിലുമുള്ള ശ്രവധൂളിൾക്ക്‌ ഏഴുമുതൽ എട്ടുവരെ മീറ്റർ സഞ്ചരിക്കാനാകുമെന്നാണ്‌ കണ്ടെത്തൽ. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ രൂപപ്പെടുന്ന സ്രവത്തിനു ചുറ്റും ജലാംശവും ചൂടുമുണ്ടാകും. അതിനാൽ, വൈറസുള്ള കണങ്ങൾ ആവിയായി പോകാൻ കാലതാമസമുണ്ടാകും.  ഇതിലൂടെ, വൈറസിന്‌ മണിക്കൂറുകളോളം അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനാകുമെന്നും പഠനത്തിൽ പറയുന്നു.

Share this news

Leave a Reply

%d bloggers like this: