ഡബ്ലിൻ നോർത്തിൽ അഴിഞ്ഞാടുന്ന കൗമാരക്കാരുടെയും , യുവാക്കളുടെയും സംഘങ്ങൾ ഭീതി പടർത്തുന്നു


കോവിഡും നേരത്തേയെത്തിയ അവധിക്കാലവും എല്ലാം കൗമാരക്കാരെയും യുവാക്കളെയും അഴിഞ്ഞാടാൻ പ്രേരിപ്പിക്കുന്നുവോ? ഡബ്ലിൻ നോർത്തിലെ വിവിധ ഇടങ്ങളിൽ അടുത്തിടെ കൗമാരക്കാരും, യുവാക്കളും സംഘം ചേർന്ന് അതിക്രമങ്ങൾ അഴിച്ചു വിടുന്നത് ജനങ്ങൾ ഭീതി പടർത്തുന്നു. ഗാർഡ പലപ്പോഴും നോക്കുകുത്തിയാവുമ്പോൾ ഇന്ത്യൻ വംശജരും ഈ സംഘങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നു.

കഴിഞ്ഞ ആഴ്ച Mulhuddart -ൽ പകൽ വെളിച്ചത്തിൽ കൂസലില്ലാതെ തോക്കുമായി സഞ്ചരിക്കുന്ന യുവാക്കളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . ഇതേ തുടർന്ന് ഗാർഡ നടത്തിയ റെയ്‌ഡിൽ ആറ് shotgun തിരകളും കൊക്കെയ്‌നും പിടിച്ചെടുക്കുകയും,  യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഫിംഗ്ലസ് , ബാലിമൺ എന്നിവിടങ്ങിലെ യുവാക്കളാണ് കഴിഞ്ഞ ദിവസം സംഘം ചേർന്ന് പോപ്പിൻട്രീ പാർക്കിൽ പരസ്പരം അടികൂടി തദ്ദേശവാസികൾ ഭീതിയിൽ ആഴ്ത്തിയത്. കൗമാരക്കാരും യുവാക്കളും അടങ്ങിയ നൂറോളം പേരാണ് അക്രമങ്ങളിൽ പങ്കെടുത്തത്.

ഈ സംഘങ്ങളിലുള്ള 30 ലധികം പേരാണ് കഴിഞ്ഞ ദിവസം Lanesborough പാർക്കിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരുന്ന ഇന്ത്യൻ വംശജർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. മലയാളികൾ ഏറെയുള്ള പ്രദേശത്ത് ഇത്തരം വംശീയ ആക്രമണങ്ങളിലുള്ള ആശങ്ക ഗാർഡയെ അറിയിച്ചതായി അറിയാൻ കഴിയുന്നു.

കോവിഡ് കാലത്ത് അയർലണ്ടിലെ  ആരോഗ്യ മേഖലയിലെ നെടുംതൂണായ ഇന്ത്യൻ വംശജരുടെ കുടുംബങ്ങൾ ഇത്തരം സംഘങ്ങളെ പേടിച്ചു കഴിയേണ്ടി വരുന്നത്  അപലപനീയവും സമൂഹത്തിൽ ചർച്ചാ വിഷയവും  ആകേണ്ടത് തന്നെയാണ്.

മയക്ക് മരുന്ന് സംഘങ്ങൾ തങ്ങളുടെ സേവനത്തിനായി കൗമാരക്കാരെ വ്യാപകമായി ഉപയോഗിക്കുന്ന വാർത്ത നേരത്തെ തന്നെ വന്നിട്ടുള്ളതാണ്.



Share this news

Leave a Reply

%d bloggers like this: