Leo Varadkar-നെതിരെ വംശീയധിക്ഷേപം നടത്തിയ Paddy Holohan-ന് സൗത്ത് ഡബ്ലിൻ മേയർ നോമിനേഷൻ: ശക്തമായി വിമർശിച്ച് പാർട്ടി നേതാക്കൾ

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ മേയറായി കൗൺസിലർ Paddy Holohan-നെ നാമനിർദേശം ചെയ്തതായി റിപ്പോർട്ട്‌.

മുൻ UFC ഫൈറ്ററും Sinn Féin  കൗൺസിലറുമാണ് ഹോളോഹാൻ. പ്രധാനമന്ത്രിക്കെതിരെ
പോഡ്‌കാസ്റ്റിൽ വിവാദമായ അഭിപ്രായപ്രകടനത്തെ തുടർന്ന് ഈയിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അഞ്ച് മാസക്കാലത്തേക്ക് പാർട്ടിയിൽ നിന്നും ഇദ്ദേഹത്തിന് സസ്‌പെൻഷൻ ലഭിച്ചിരുന്നു.

പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഒരു ചർച്ചയിൽ പങ്കെടുത്ത Paddy Holohan Varadkar-റെ വംശീയമായി അധിക്ഷേപിച്ചതാണ് വിവാദത്തിനിടയാക്കിയത്. ഡബ്ലിനിൽ ജനിച്ച് വളർന്നെങ്കിലും ഇന്ത്യൻ പൈതൃകം കാരണം ഐറിഷ് സമൂഹത്തിൽ നിന്നും വേർപെട്ടാണ് Varadkar ജീവിക്കുന്നതെന്ന് പരിഹസിച്ച് സംസാരിച്ചതാണ് അബദ്ധത്തിൽ വീഴാനിടയായത്.

പോഡ്‌കാസ്റ്റിന്റെ മറ്റൊരു പതിപ്പിൽ സ്ത്രീ-പുരുഷ ലൈംഗികതയെക്കുറിച്ചും Holohan മോശമായ പരാമർശങ്ങൾ നടത്തിയിരുന്നു. Holohan-നെ തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമാണെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് Sinn Féin പാർട്ടി നയവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും Sinn Féin നേതാവ്
Eoin Ó Broin പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: