മാസ്ക് നിർബന്ധമാക്കി അയർലൻഡ് പബ്ലിക് ട്രാൻസ്പോർട്ട്

കോവിഡ്-19 യുമായി ബന്ധപ്പെട്ട് അയർലണ്ടിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂൺ 29 (തിങ്കളാഴ്ച) മുതൽ ആരംഭിച്ചു.

ജൂൺ 29 മുതൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്ക് ഫേസ് മാസ്‌ക്കുകൾ നിർബന്ധമാണെന്ന് സർക്കാർ നിർദ്ദേശിച്ചു.

എല്ലാ യാത്രക്കാരും ഫേസ് മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കണമെന്നും ഇത് 2 മീറ്റർ സാമൂഹിക അകലം സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ വൈറസ്‌ വ്യാപനം തടയാൻ  സഹായിക്കുമെന്നും TFI അറിയിച്ചു.

13 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ​​ശ്വസന സംബന്ധമായ ബുദ്ധിമറ്റുള്ളവർക്കും വൈകല്യമുള്ളവർക്കും മാസ്ക്  നിർബന്ധമാക്കില്ല.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ സർക്കാർ നിർദ്ദേശങ്ങൾ അറിയുന്നതിന് Gov.ie Guidance on safe use of face coverings സന്ദർശിക്കുക.

Share this news

Leave a Reply

%d bloggers like this: