ജനിക്കാതെ മരിക്കുന്ന ഐറീഷ് ബാല്യങ്ങൾ

ഓരോ ശിശുരോധനത്തിലും കേൾപ്പു ഞാൻ ഒരു കോടി ഈശ്വര വിലാപം എന്നാണല്ലൊ കവി വാക്യം. പക്ഷെ അയർലണ്ടിലല്ലെന്ന് മാത്രം!

2019 -ൽ മാത്രം അബോർഷൻ നിയമത്തിൽ തട്ടി അയർലണ്ടിൽ തകർന്നത് 6,666 ശിശു ജനനം. ഇത്രയും അബോർഷനുകൾ ഈ വർഷം മാത്രം നടന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ പുതിയ കണക്കുകൾ. 2019 ജനുവരി 1-നാണ് അയർലണ്ടിൽ അബോർഷൻ നിയമാനുസൃതമാക്കിയത്.

കഴിഞ്ഞ വർഷം നടന്ന അബോർഷനുകളിൽ 6,500 ലധികം കേസുകൾ ഗർഭകാലത്തിന്റെ ആദ്യദിവസങ്ങളിൽ തന്നെ സംഭവിച്ചവയാണ്. അമ്മയുടേയോ കുഞ്ഞിന്റെയോ ജീവന് ഭീഷണി നേരിട്ടതിനെ തുടർന്നാണ് നൂറ്റിനാല്പത്തിനാല് ജീവൻ ഗർഭപാത്രത്തിൽ തന്നെ പൊലിഞ്ഞത്.

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അബോർഷനുകൾ നടന്നത് ജനുവരിയിലാണ്. 625 ഗർഭഛിദ്രമാണ് ആ മാസം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.
ഫെബ്രുവരിയിൽ 490 അബോർഷനുകൾ നടത്തി. ഇതാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും കുറഞ്ഞ ഗർഭസ്ഥ ഹത്യ നടന്ന മാസം.

ഡബ്ലിനിൽ 2,493, കോർക്കിൽ606, കിൽഡെയറിൽ 295, ഗാൽവേയിൽ 280, വടക്കൻ അയർലണ്ടിൽ 67 എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം രാജ്യത്ത് ഗർഭപ്രത്രാത്തിൽ നടന്ന കൊലപാതകങ്ങളുടെ കണക്ക്.

Share this news

Leave a Reply

%d bloggers like this: