കോവിഡ് സുരക്ഷ; അയർലണ്ടിൽ കോവിഡ് ട്രാക്കർ പുറത്തിറങ്ങി

കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി അയർലണ്ടിൽ കോവിഡ് ട്രാക്കർ ആപ്ലിക്കേഷൻ പുറത്തിറങ്ങി.

ജോലിയ്ക്കും, ഷോപ്പിങ്ങിനും മറ്റുമായി പുറത്തിറങ്ങുമ്പോൾ കോവിഡ് രോഗികളുമായി സാമീപ്യം ഉണ്ടായാൽ അലെർട്ട് തരുന്ന മൊബൈൽ ആപ്ലിക്കേഷൻ ആണിത്. ആൻഡ്രോയിഡ്, ഐഫോൺ ഫോണുകളിൽ സൗജന്യമായി ഉപയോഗിക്കാം. അതു കൊണ്ട് കോവിഡ് ട്രാക്കർ ഉപയോഗിക്കാം സുരക്ഷിതരായി ഇരിക്കാം പരസ്പരം സംരക്ഷിക്കാം.

അയർലണ്ടിൽ കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്നത് തടയാനും പൊതുജനാരോഗ്യം ഉറപ്പുവരുത്താനും എല്ലാവരും കോവിഡ് ട്രാക്കർ ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.

നിലവിലുള്ള പൊതുജനാരോഗ്യ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതോടൊപ്പം കോവിഡ് ട്രാക്കർ ആപ്ലിക്കേഷനും ഉപയോഗിക്കുക. തൊഴിലിടങ്ങളിലും യാത്രകളിലും പൊതുഇടങ്ങളിലും നിങ്ങളെ സുരക്ഷിതമായി തുടരാനിത് സഹായിക്കും. നിങ്ങളുടെ മൊബൈൽ ഫോണുകളിൽ ഈ സൗജന്യ അപ്ലിക്കേൻ ഇൻസ്റ്റാൾ ചെയ്യൂ. ഇത് നിങ്ങളെയും ഒപ്പം മറ്റുള്ളവരെയും വൈറസിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.



ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക്
https://covidtracker.gov.ie/

  • app-store-img
  • android-store-img

ഇതിനോടകം ഒരു ലക്ഷത്തിൽ അധികം ആളുകൾ ഈ ആപ്പ് ഡൌൺലോഡ് ചെയ്തിട്ടുണ്ട്

Share this news

Leave a Reply

%d bloggers like this: