പൊതുജനാരോഗ്യ മാർഗ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാൽ പബ്ബുകളുടെ പ്രവർത്തനം പുനരാരംഭിക്കില്ല

കോവിഡ് -19 നെ തുടർന്നുള്ള പൊതുജനാരോഗ്യ മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള നിയമങ്ങൾ‌ വളരെ പ്രധാനപ്പെട്ടതാന്ന്. ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങളാണത്. ഇത് കൃത്യതയോടെ കർശനമായി പാലിച്ചില്ലെങ്കിൽ‌ പബ്ബുകളുടെ പ്രവർത്തനം ജൂലൈ 20-ന്‌ പൂർണ്ണമായും പുനരാരംഭിക്കില്ലെന്ന് പ്രാധാനമന്ത്രി MICHEÁL MARTIN  അറിയിച്ചു.

തിരക്കേറിയ ഡബ്ലിൻ തെരുവുകളിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവങ്ങൾ ഒഴിവാക്കപ്പെടെണ്ടതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ പ്രചരിച്ച ചിത്രങ്ങൾ സർക്കാരിനെ വളരെയധികം ആശങ്കപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കുകയോ, മാസ്ക് ധരിക്കുകയോ ചെയ്യാതെ മദ്യപിക്കുകയും കൂട്ടംകൂടുകയും ചെയ്യുന്ന നൂറുകണക്കിന് ആളുകളുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യങ്ങളിൽ പ്രചരിച്ചത്.

മദ്യവിപണന ലൈസൻസ് ഹോൾഡർമാരിൽ ഭൂരിഭാഗവും നിയമങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ചില പബ് നടത്തിപ്പുകാർ ചട്ടലംഘനം നടത്തുന്നുണ്ട്. ടേക്ക്‌-എവേ മദ്യവിപണന നിയമങ്ങൾ ലംഘിക്കുന്ന പബ്ബുകളുടെ പ്രവർത്തനങ്ങളിൽ ഗാർഡ ഇടപെടണമെന്ന് ലൈസൻസഡ് വിന്റ്‌നേഴ്‌സ് അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു.

ജനങ്ങൾ കോവിഡ്-19 മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗാർഡ റിപ്പോർട്ട് മന്ത്രിസഭ പരിഗണിക്കുമെന്നും കൂടുതൽ നടപടികൾ അതിനുശേഷം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പബ്ബുകളും റെസ്റ്റോറന്റുകളും നിയമം പാലിക്കുന്നില്ലെങ്കിൽ ഗാർഡാ നടപടിയെടുക്കുമെന്നും ഗാർഡ പട്രോളിങ് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: