കോവിഡ് -19: അയർലൻഡ് വ്യോമയാന മേഖലയിലെ ആഘാതം ലഘൂകരിക്കുന്നതിന് ശുപാർശകൾ സമർപ്പിച്ചു

വ്യോമയാന മേഖലയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടാസ്ക്ഫോഴ്സ് ശുപാർശകൾ സർക്കാരിന് സമർപ്പിച്ചു.
കോവിഡ് മൂലം വ്യോമയാന മേഖലയിലുണ്ടായ പ്രസന്ധികൾ തരണം ചെയ്യുന്നതിനാണിത്. 12 ശുപാർശകൾ അടങ്ങുന്ന റിപ്പോർട്ടാണ് Aer Lingus, Dublin Airport Authority തുടങ്ങിയവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ടാസ്ക്ഫോഴ്സ് ടീം സർക്കാരിന് സമർപ്പിച്ചത്.

അനാവശ്യ യാത്രകൾ ഒഴിവാക്കാനുള്ള സർക്കാർ നിർദ്ദേശം നിലവിലുണ്ട്. ഇത് ജൂലൈ 20 വരെ നിലനിൽക്കും. അതിനുശേഷം മാത്രമേ ഗ്രീൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുള്ളുവെന്ന് പ്രധാനമന്ത്രി Micheál Martin കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

എന്നാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുള്ള സർക്കാർ നിർദ്ദേശം തുടരുന്നത് വ്യോമയാന മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ടാസ്ക്ഫോഴ്സ് ടീം സർക്കാരിന് നൽകിയ ശുപാർശയിൽ പ്രധാനമായും പറയുന്നത്.

ഗ്രീൻ ലിസ്റ്റ് പുറപ്പെടുവിക്കൽ, പ്രാദേശിക വിമാനത്താവളങ്ങളായ ഷാനൻ, കോർക്ക് തുടങ്ങിയവയെ പിന്തുണയ്ക്കുന്നതിനുള്ള ഉത്തേജക പാക്കേജ്, സമ്പർക്കം കണ്ടെത്തൽ തുടങ്ങി വ്യോമയാന മേഖലയെ പിന്തുണക്കുന്നതിനുള്ള നിരവധി കാര്യങ്ങൾ സർക്കാരിന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ടാസ്‌ക്ഫോഴ്‌സ് ഉൾപ്പെടുത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: