ടിക്കറ്റ് റീഫണ്ട്; കോടതിയെ സമീപിക്കാൻ ആഗ്രഹം ഉള്ളവർ ഓഗസ്റ്റ് 15 -നു മുമ്പ് ബന്ധപ്പെടണമെന്ന് കൗൺസിലർ ബേബി പെരേപ്പാടൻ

പ്രിയമുള്ളവരെ ,
യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് വിമാന ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് ലഭിക്കുന്നതിനായി താലയിൽ കൂടിയ പൊതുയോഗത്തി ൻറെ തീരുമാനപ്രകാരം കോടതിയെ സമീപിക്കുന്ന കാര്യം മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. സമയം കളയാതെ നമ്മൾ ഉടൻ നിയമനടപടികളിലേക്ക് കടക്കുകയാണ്. നമ്മുടെ അഭ്യർത്ഥന മാനിച്ച് ഫീസ് ഇല്ലാതെ തന്നെ ഈ കേസ് ഏറ്റെടുക്കാമെന്ന് ഒരു സോളിസിറ്റർ സമ്മതിച്ചിട്ടുണ്ട് . ആയതിനാൽ സോളിസിറ്റ റിനു കൊടുക്കേണ്ട തുക നമുക്ക് ഒഴിവായി കിട്ടും . കോടതിയിൽ കൊടുക്കേണ്ട ഫീസായ 25 യൂറോ മാത്രമേ ഒരു ഫാ മിലിക്കു ചെലവ് വരുകയൊള്ളു .

പൊതുയോഗത്തിൽ സംബന്ധിക്കാൻ സാധിക്കാതിരുന്ന ആർക്കെങ്കിലും ഈ അവസരം പ്രയോജനപ്പെടുത്തി സംയുക്ത പരാതിയിൽ പങ്കുചേരാൻ താല്പര്യമുണ്ടെങ്കിൽ 15/8/20 ശനിയാഴ്ച്ചക്കു മുൻപായി താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ക്ലെയിം ചെയേണ്ടവർ പാസ്പോര്ട്ട് കോപ്പി, ടിക്കറ്റ് ഡീറ്റെയിൽസ്, ബാങ്ക് സ്റ്റേയ്റ്മെൻറ്റും താഴെ പറയുന്ന ഇമെയിൽ വഴി അയക്കേണ്ടതാണ്.

2000 യൂറോയിൽ താഴെ തിരികെ കിട്ടാൻ ഉള്ളവർക്ക് മാത്രമെ ഈ സംയുക്ത പരാതിയിൽ പങ്കു ചേരാൻ കഴിയു എന്ന കാര്യം കൂടി ഓർമിപ്പിക്കുന്നു .
Joychan Mathew – 0872636441
Saju Chirayath – 0899547876
Josy George – 0879233843

bpereppadan@cllrs.sdublincoco.ie

https://www.facebook.com/pereppadan.varghese.1/posts/2627518757502308

Share this news

Leave a Reply

%d bloggers like this: