യുറോപ്പിൽ നിന്നുള്ള വിമാന യാത്രാ നിരക്ക്‌ കുറയും

നെടുമ്പാശ്ശേരി: യൂറോപ്യൻ യാത്രാസൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിൽ നിന്ന് കൊച്ചിയിലേക്ക്‌ നേരിട്ടുള്ള മുഴുവൻ സർവീസുകൾക്കും സിയാൽ ലാൻഡിങ് ഫീ ഒഴിവാക്കി. വിമാന ലാൻഡിങ് ചാർജ് കുറയ്ക്കുന്നതോടെ കൂടുതൽ വിമാന കമ്പനികൾക്ക് യൂറോപ്പിലേക്ക്‌ നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ചാർജ് കുറയ്ക്കാനും ഇത് ഉപകരിക്കും.

ലണ്ടനിൽനിന്ന് കൊച്ചിയിലേക്ക്‌ നേരിട്ട് സർവീസ് ആരംഭിച്ച എയർ ഇന്ത്യയ്ക്ക് സിയാൽ ലാൻഡിങ് ഫീ ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബർ 27 വരെയാണ് എയർ ഇന്ത്യയുടെ ലണ്ടൻ സർവീസ്.

Share this news

Leave a Reply

%d bloggers like this: