അന്താരാഷ്ട്ര പാസഞ്ചർ വിമാനസർവീസുകൾക്കുള്ള നിയന്ത്രണം സെപ്റ്റംബർ 30 വരെ തുടരും

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകളിന്മേൽ ഇന്ത്യ ഗവണ്മെന്റ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സെപ്റ്റംബർ -30 വരെ തുടരും. കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറത്തിറക്കിയ സർകുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാർച്ച് 23 മുതൽ ഷെഡ്യൂൾഡ് ഇന്റർനാഷണൽ പാസഞ്ചർ സർവീസുകൾ ഇന്ത്യയിൽ നിർത്തിവച്ചിരിക്കുകയാണ്. ഈ നിയന്ത്രണം സെപ്റ്റംബർ മാസം കൂടി തുടരുമെന്ന് വകുപ്പ് അറിയിച്ചു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേക്കുള്ള പ്രതേക വിമാന സർവീസുകൾ തുടരുമെന്നും അവർ അറിയിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായിട്ടുള്ള സർവീസുകൾക്കും ഈ നിയന്ത്രണം ബാധിക്കില്ല.

മെയ് മുതൽ വന്ദേ ഭാരത് മിഷന്റെ കീഴിലും ജൂലൈ മുതൽ മറ്റ് രാജ്യങ്ങളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളുടെ അടിസ്ഥാനത്തിലും പ്രത്യേക അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇന്റർനാഷണൽ ഓൾ-കാർഗോയുടെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾക്കൊന്നും തന്നെ ഈ നിയന്ത്രണം ബാധകമാകില്ല.

Share this news

Leave a Reply

%d bloggers like this: