കോവിഡ് -19 ചികിത്സാ : സൗജന്യമായി തന്നെ തുടരുമെന്ന് ആരോഗ്യവകുപ്പു മന്ത്രി

കൊറോണ വൈറസിന്റെ സാന്നിധ്യം അയർലണ്ടിൽ ശക്തമായി തന്നെ തുടരുകയാണ്. വൈറസ്‌ വ്യാപനം നിയന്ത്രിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സർക്കാരും ആരോഗ്യ വകുപ്പും.

കോവിഡ്-19 ചികിത്സാ സേവനങ്ങൾ സൗജന്യമായിട്ടാണ് സർക്കാർ നൽകുന്നത്. സ്രവ പരിശോധന, ഡോക്ടറുടെ കൺസൾട്ടേഷൻ തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായി തന്നെ തുടരുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണെല്ലി അറിയിച്ചു.

സർക്കാരും ആരോഗ്യവകുപ്പും ചേർന്ന് ഇൻഫ്ലുവൻസ വാക്സിനേഷൻ പരിപാടി നടപ്പിലാക്കുമെന്ന് സൂചനയുണ്ട്. 65 മില്യൺ ഡോളർ ഈ പദ്ധതിക്കായി ചെലവാകും. എന്നാൽ ഫ്ലൂ വാക്സിൻ വിതരണം രണ്ടാഴ്ച വൈകിയേക്കുമെന്നാണ് ആരോഗ്യവകുപ്പിൽ നിന്നുള്ള റിപ്പോർട്ട്‌.

Share this news

Leave a Reply

%d bloggers like this: