കമല ഹാരിസ്……. I may be the first woman in the office, will not be the last (അശ്വതി പ്ലാക്കൽ )

അമേരിക്കൻ ഇലക്ഷൻ വിജയത്തിന് ശേഷം കമല ഹാരിസ് ചെയ്ത പ്രസംഗം എത്ര കോടി ജനങ്ങളെ പ്രേത്യേകിച്ചും എത്രയായിരം സ്ത്രീകളെയാണ്  പ്രചോദിപ്പിച്ചത്. കടുത്ത വർഗ്ഗീയത വാരി വിതറി അധികാരത്തിലേറിയ ട്രമ്പ് അടി തെറ്റി വീണപ്പോൾ ഒരു സ്ത്രീ അതും ഏഷ്യൻ വംശജ വൈസ് പ്രസിഡന്റ് എന്ന പദവിയിലെത്തുന്നത് കാലം കാത്ത് വെച്ച കാവ്യ നീതി മാത്രം……
 Clear with your ambition……എന്ന് കമല പറഞ്ഞു നിർത്തുമ്പോൾ അമേരിക്കയിലെ ഓരോ യുവതലമുറയ്ക്കും അവർ പകർന്നു നൽകുന്നത് വളരെ ശക്തമായ ഒരു സന്ദേശമാണ്.

വിദ്യാഭ്യാസ പരമായി ഉന്നത സ്ഥാനത്തു നിന്നിരുന്ന മാതാപിതാക്കൾ ആയിരുന്നിട്ടു കൂടിയും കറുത്ത വംശ ജ എന്ന നിലയിലുള്ള പൊതുജനത്തിന്റെ സമീപനം ചെറുപ്പകാലങ്ങളിൽ തന്നെ കമലയെ സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ അമ്മയും അച്ഛനും വേർപിരിഞ്ഞു അമ്മയുടെ കൂടെ ജീവിതം തുടർന്നതിനലാകാം അമ്മയോടും കുഞ്ഞനിയത്തി മായയോടുമുള്ള സ്നേഹവും കരുതലും ഇപ്പോൾ അമേരിക്കയിലെ കൊച്ചു കുഞ്ഞിന് പോലും പരിചയം. ചെന്നൈ നിവാസിയാണ് അമ്മ. അമ്മയോടൊപ്പമുള്ള ചെന്നൈ യാത്രകളിലൂടെ മുത്തശ്ശൻ തന്റെ ജീവിതത്തിൽ ഒത്തിരി സ്വാധീനം ചെലുത്തിയെന്ന് കമല പലപ്പോഴും ഓർക്കുന്നു

സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കമല അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വന്ന വഴികൾ പരിശോധിക്കാം.2016 ലാണ് ആദ്യമായി കമല സെനറ്റ് ഇലക്ഷൻ നേരിട്ടുന്നത്  തന്റെ അഭിഭാഷക പ്രാവീണ്യം കൊണ്ടു പാർട്ടിയിലും പൊതുജനങ്ങൾക്കിടയിലും ഒരു സർവ്വസമ്മതയായ  ഒരു സ്ഥാനാർഥി യായി വിജയം കൈപ്പിടിയിലൊതുക്കാൻ കമലയ്ക്ക് കഴിഞ്ഞു.2020 ആദ്യം പ്രസിഡന്റ്  ഇലക്ഷൻ സ്ഥാനാർഥി യായി കമലയും ഉണ്ടായിരുന്നു എന്നാൽ പിന്നീട് ചില കാമ്പെയിൻ പ്രശ്നങ്ങൾ മൂലം പിന്മാറുകയായിരുന്നു. ആണ് സമയങ്ങളിൽ ഇപ്പോഴത്തെ പ്രസിഡന്റായ ജോ ബൈഡനോട് പോലും കമല വാക്        വാദങ്ങളിൽ ഏർപ്പെട്ടു

തന്റെ 50 വയസ്സിലാണ് കമല വിവാഹിതയാകുന്നത്. അമേരിക്കൻ അഭിഭാഷകനായ ഡഗ്ലാസ് ആണു ജീവിതപങ്കാളി. അദ്ധേഹത്തിന്റെ മക്കൾ തന്നെ മൊമെല എന്ന് വിളിക്കുന്നുവെന്നു അവർ അഭിമാനത്തോടെ പറയുന്നു. കമലയുടെ വിജയത്തിൽ അത്യാഹ്ലാദരായ കറുത്ത വർഗ്ഗകാരെ കമല നിരാശയാക്കില്ലെന്നു വേണം കരുതാൻ…….
അശ്വതി പ്ലാക്കൽ

Share this news

Leave a Reply

%d bloggers like this: