മദ്യപിച്ച് സ്റ്റേറ്റ് കാർ ഓടിച്ചു: ഗാർഡ ഡ്രൈവർ അറസ്റ്റിൽ

തിങ്കളാഴ്ച രാവിലെ മീത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഗാർഡ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അദ്ദേഹം മദ്യപിച്ചു വാഹനമോടിച്ചതായും തുടർന്ന് അപകടമുണ്ടായെന്നുമാണ് ഗാർഡയുടെ കണ്ടെത്തൽ.

വിഐപികൾക്ക് യാത്ര ചെയ്യുന്നതിനായുള്ള സ്റ്റേറ്റ് കാറിന്റെ ഡ്രൈവറാണ് അറസ്റ്റ് ചെയ്യപ്പെട്ട ഗാർഡ ഡ്രൈവർ. മുതിർന്ന രാഷ്ട്രീയക്കാർ, ജുഡീഷ്യറി അംഗങ്ങൾ, മുതിർന്ന സിവിൽ ജീവനക്കാർ, ഡിപിപി തുടങ്ങിയവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടും.

എന്നാൽ അപകടം നടന്ന സമയത്ത് കാറിൽ യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. ഗാർഡ ഡ്രൈവർമാരിൽ ചിലർ സ്ഥിര ജോലിക്കാരും മറ്റുള്ളവർ താൽക്കാലിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരുമാണ്. ഇവർ സായുധരും ഔദ്യോഗിക പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ക്ലോസ് പ്രൊട്ടക്ഷൻ നൽകുന്ന ഓഫീസർമാരുമാണ്.

ഇത്തരത്തിൽ ചുമതലയിലിരിക്കുന്ന ഗാർഡ അംഗത്തിനെതിരെയാണ് ലഹരി ഉപയോഗിച്ചശേഷം വാഹനമോടിച്ചതിനും റോഡ് ട്രാഫിക് ആക്റ്റ് ലംഘിച്ചതിനും ക്രിമിനൽ അന്വേഷണം ആരംഭിച്ചത്.

ഇയാൾക്കെതിരെ ആഭ്യന്തര അച്ചടക്ക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് വിവരം. ആരോപണ വിധേയനെ ഡ്യൂട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: