ഡബ്ലിനിൽ മോഷണശ്രമത്തിനിടെ സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചു; 16-കാരൻ വിചാരണ നേരിടുന്നു

ഡബ്ലിനില്‍ മോഷണശ്രമത്തിനിടെ സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച 16-കാരന്‍ കോതിയില്‍ വിചാരണ നേരിടുന്നു. Dublin Children’s Court-ലാണ് വിചാരണ.

ഡബ്ലിനിലെ ഗ്രാന്‍ഡ് കനാല്‍ പ്രദേശത്തുവച്ചാണ് മോഷണശ്രമത്തിനിടെ 16-കാരനായ പ്രതി (പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര് വെളിപ്പെടുത്താന്‍ സാധ്യമല്ല) സ്ത്രീയെ ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. 1,620 യൂറോ വിലവരുന്ന സ്ത്രീയുടെ ഫോണ്‍, കോട്ട് എന്നിവ മോഷ്ടിച്ചതിനും ഇയാള്‍ക്കെതിരെ കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒരു മാസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം അവസാനം കേസ് വീണ്ടും പരിഗണിക്കും.

നിലവില്‍ കുട്ടികളുടെ കോടതിയിലാണ് കേസ് പരിഗണിക്കുന്നതെങ്കിലും അടുത്ത വിചാരണയില്‍ കേസ് സര്‍ക്യൂട്ട് കോടതിയിലേയ്ക്ക് മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യും. അങ്ങനെയെങ്കില്‍ പ്രതിക്ക് കൂടിയ ശിക്ഷ ലഭിച്ചേക്കും.

Share this news

Leave a Reply

%d bloggers like this: