അയർലൻഡിൽ ഈയാഴ്ച മാനം തെളിയും; പരമാവധി താപനില 19 ഡിഗ്രി വരെ

അയര്‍ലന്‍ഡില്‍ ഈയാഴ്ച തെളിഞ്ഞ ദിനങ്ങള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വരും ദിനങ്ങളില്‍ മഴ കുറയുമെന്നും, നല്ല വെയില്‍ ലഭിക്കുമെന്നും Met Eireann അറിയിച്ചു. അന്തരീക്ഷതാപനില ചിലയിടങ്ങളില്‍ പരമാവധി 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.

അതേസമയം ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവും രാജ്യത്ത് പലയിടത്തും മഴച്ചാറ്റല്‍ പ്രതീക്ഷിക്കാം. തെക്കുനിന്നും ശീതളമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

രാത്രിയോടെ ചാറ്റല്‍ മഴ മാറും. എങ്കിലും തെക്കന്‍ Munster, തെക്കന്‍ Leinster പ്രദേശങ്ങളില്‍ രാത്രിയിലും മഴ തുടരും. വടക്കന്‍ തീരപ്രദേശങ്ങളിലും രാത്രിയില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ (ബുധനാഴ്ച) രാജ്യമെങ്ങും പൊതുവെ തെളിഞ്ഞ വെയില്‍ ലഭിക്കും. തെക്കന്‍ Munster, തെക്കന്‍ Leinster പ്രദേശങ്ങളില്‍ പക്ഷേ ചാറ്റല്‍മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയോടെ Ulster പ്രദേശത്തും മഴ പെയ്‌തേക്കും. താപനില 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെ.

വ്യാഴാഴ്ചയും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പടിഞ്ഞാറന്‍, വടക്കന്‍ തീരങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യത.

വെള്ളിയാഴ്ച രാവിലെ മഴക്കാര്‍ ഉണ്ടായേക്കുമെങ്കിലും പതിയെ മാനം തെളിയും. പക്ഷേ ശനിയാഴ്ചയോടെ വീണ്ടും മഴയെത്തും.

Share this news

Leave a Reply

%d bloggers like this: