ഡബ്ലിൻ താലയിൽ 12 ലക്ഷം യൂറോയുടെ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

ഡബ്ലിനിലെ താലയില്‍ നിന്നും 12 ലക്ഷം യൂറോയുടെ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച പ്രദേശത്തെ ഒരു വാണിജ്യകേന്ദ്രത്തില്‍ Garda National Drugs & Organised Crime Bureau (GNDOCB) നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് 210 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവ് പിടികൂടിയത്.

ഡബ്ലിനിലെ Brittas പ്രദേശത്ത് വച്ച് ഒരു വാഹനം തടഞ്ഞ് പരിശോധിച്ച ഗാര്‍ഡ, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താലയിലെത്തിയത്.

സംഭവത്തില്‍ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ നിലവില്‍ താല ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

Share this news

Leave a Reply

%d bloggers like this: