കേരളാ ഹൌസ് കാർണിവൽ പ്രോമോ പ്രകാശനം ഇന്ന്; സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ഉദ്ഘാടന വേദിയിൽ

ഈ വർഷം ജൂൺ 18 -നു ലൂക്കനിൽ നടക്കുന്ന കേരളാ ഹൌസ് കാർണിവൽ പ്രോമോ പ്രകാശനം ഇന്ന്  സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ഉദ്ഘാടന വേദിയിൽ.

 കലയുടെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ‍ഡബ്ലിനിലെ Lucan ല്‍‍ പ്രവര്‍ത്തനമാരംഭിക്കുന്നു. സ്ഥാപനത്തിന്റെ ഉദ്ഘാടനം 2022 ഏപ്രില്‍ 3, വൈകുന്നേരം 3.30 ന് ‍‍‍ഡബ്ലിനിലെ സൈന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്രയാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. പ്രശസ്ത നര്‍ത്തകി ചിത്രാലക്ഷ്മിയും ചടങ്ങില്‍ സന്നിഹിതയാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നേദിവസം വിവിധ ന‍ൃത്ത-സംഗീത പരിപാടികളും നടക്കുന്നതാണ്. ഉദ്ഘാടന വേദിയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: