സ്ലൈഗോയിൽ 100 പേർക്ക് കൂടി ജോലി നൽകാൻ മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനിയായ Arrotek

സ്ലൈഗോയില്‍ 100 പേര്‍ക്ക് കൂടി ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി മെഡിക്കല്‍ ഉപകരണ നിര്‍മ്മാണക്കമ്പനിയായ Arrotek. 20,000 സ്‌ക്വയര്‍ഫീറ്റില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എക്സ്റ്റന്‍ഷന്‍ നിര്‍മ്മിക്കാനായി കമ്പനിക്ക് ഈയിടെ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ചിരുന്നു.

നിലവില്‍ സ്ലൈഗോയിലെ Finisklin Business park-ലുള്ള Medtech cluster-ല്‍ 50,000 സ്‌ക്വയര്‍ഫീറ്റില്‍ കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്.

Design engineers, project managers, quality, production, finance, customer service, administration എന്നിങ്ങനെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലാകും പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടുക.

2005-ലാണ് Arrotek സ്ഥാപിതമായത്. Cleanroom, braiding, coiling, laser welding technologies എന്നിവയിലെല്ലാം പ്രമുഖരാണ് Arrotek.

comments

Share this news

Leave a Reply

%d bloggers like this: