ശനിയാഴ്ച നറുക്കെടുത്ത 8.5 മില്യൺ ലോട്ടോ ജാക്ക്പോട്ട് ടിക്കറ്റ് വിറ്റത് കിൽക്കെന്നിയിൽ

ശനിയാഴ്ച രാത്രി നറുക്കെടുത്ത ലോട്ടോ ജാക്ക്‌പോട്ടിന്റെ ഒന്നാം സമ്മാനമായ 8.5 മില്യണ്‍ യൂറോ ടിക്കറ്റ് വിറ്റത് കൗണ്ടി കില്‍ക്കെന്നിയില്‍. കില്‍ക്കെന്നിയിലെ Mooncoin-ലുള്ള Main Street-ലെ Blanchfield’s Centra എന്ന കടയില്‍ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 8,508,720 യൂറോ സമ്മാനം ലഭിച്ചിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ഈ കടയില്‍ വിറ്റ ടിക്കറ്റിന് വമ്പന്‍ സമ്മാനം ലഭിക്കുന്നത്. 2019 ഡിസംബറില്‍ 6.8 മില്യണ്‍ സമ്മാനത്തുകയുള്ള ടിക്കറ്റ് ഇവിടെ വിറ്റിരുന്നു.

Michael Blanchfield, ഭാര്യ Alice എന്നിവര്‍ ചേര്‍ന്നാണ് കട നടത്തുന്നത്. സമ്മാനം ലഭിച്ച ടിക്കറ്റ് തങ്ങളുടെ കടയിലാണ് വിറ്റത് എന്നറിഞ്ഞതിന്റെ സന്തോഷത്തിലും, ഞെട്ടലിലുമാണ് ദമ്പതികള്‍.

അതേസമയം വിജയി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

comments

Share this news

Leave a Reply

%d bloggers like this: