ഉക്രയിൻ അഭയാർത്ഥികൾക്ക് സ്നേഹസ്വാന്തനവുമായി ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് .

വാട്ടർഫോർഡ്: ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിൻ്റെ
 ആഭിമുഖ്യത്തിൽ ഉക്രയിൻ അഭയാർത്ഥികൾക്ക് വേണ്ടി അവശ്യവസ്തുക്കളുടെ ശേഖരണം സംഘടിപ്പിച്ചു.  റഷ്യ ഉക്രയിനിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം മൂലം നിരവധി ജനങ്ങളാണ് ഉക്രയിനിൽ  നിന്നും അയൽരാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പടെ  വാട്ടർഫോർഡിൽ എത്തിച്ചേർന്നവർക്ക് അവശ്യവസ്തുക്കൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
പ്രസ്തുത സമാഹരണത്തിൽ വാട്ടർഫോർഡും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധിയാളുകൾ സഹകരിക്കുകയും  ഒട്ടനവധി  അവശ്യസാധനങ്ങൾ ഉക്രേനിയൻ നേഷണൽസ് നടത്തുന്ന ഓർഗനൈസേഷന് കൈമാറുകയും ചെയ്തു.പ്രസ്തുത ഉദ്യമത്തിൽ സഹകരിച്ച  വാട്ടർ ഫോർഡ് നിവാസികളോടുള്ള  നന്ദി യൂണിറ്റ് കമ്മറ്റി അറിയിച്ചു.

യൂണിറ്റ് സെക്രട്ടറി കെ.എസ് നവീൻ ,ട്രഷറർ ദയാനന്ദ്, കേന്ദ്ര ജോ. സെക്രട്ടറി അനൂപ് ജോൺ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ അഭിലാഷ് തോമസ്, ബിനു തോമസ് എന്നിവർ അവശ്യവസ്തുക്കളുടെ സമാഹരണം ഏകോപിപിച്ചു.

comments

Share this news

Leave a Reply

%d bloggers like this: