റസ്റ്ററന്റുകളുടെ പുറത്തെ ഇരിപ്പിടങ്ങളിൽ മദ്യം വിളമ്പാനുള്ള അനുമതി ആറ് മാസത്തേയ്ക്ക് കൂടി നീട്ടി ഐറിഷ് സർക്കാർ

റസ്റ്ററന്റുകളിലെയും മറ്റും പുറത്തെ ഇരിപ്പിടങ്ങളില്‍ മദ്യം വിളമ്പാമെന്ന നിയമം ആറ് മാസത്തേയ്ക്ക് കൂടി നീട്ടി സര്‍ക്കാര്‍. നേരത്തെ കോവിഡ് ബാധയെത്തുടര്‍ന്നാണ് റസ്റ്ററന്റുകള്‍ക്കും ബാറുകള്‍ക്കും പുറത്തെ ഇരിപ്പിടങ്ങളില്‍ മദ്യം വിളമ്പാമെന്ന് സര്‍ക്കാര്‍ നിയമത്തില്‍ മാറ്റം വരുത്തിയത്. നവംബര്‍ 30 വരെ ഈ നിയമം നീട്ടിയതായി നീതിന്യായവകുപ്പ് അറിയിച്ചു.

പൊതുസ്ഥലത്ത് ഇത്തരം ഇരിപ്പിടങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഈ നിയമപ്രകാരം മദ്യം വിളമ്പാവുന്നത്. ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റുകള്‍ക്ക് ഫുട്പാത്തിലും, സമീപപ്രദേശങ്ങളിലും അനുമതിയോടെ ഇത്തരം ഇരിപ്പിടങ്ങള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്.

രാത്രി 11 മണി വരെ ഇവിടങ്ങളില്‍ മദ്യം വിളമ്പാം.

വേനല്‍ക്കാലത്ത് ഇവിടങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് നിയമം ആറ് മാസത്തേയ്ക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: