കുട്ടികളില്‍ ശ്വാസം മുട്ടലിന് കാരണമാകുന്നതിനെത്തുടര്ന്ന് baby teether പിന്‍വലിച്ച് ആമസോണ്‍. വെബ്സൈറ്റില്‍ നിന്നും വാങ്ങിയ Mushroom teether for babies എന്ന ബ്രാന്‍ഡ് ടീത്തറുകള്‍ ഉപയോഗിക്കരുതെന്നാണ് ആമസോണ്‍ പൊതുജനത്തിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
The Competition and Consumer Protection Commission (CCPC)-ഉം ഇത് സംബന്ധിച്ച് രീകോള് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Mushroom Teether Toys for Newborn Babies, Toddlers, Infants, Relieve Sor Gum – BPA-Free Chew Toy എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇവ വിറ്റുകൊണ്ടിരുന്നത്. 2021 സെപ്റ്റംബര്‍ 24 മുതല്‍ ഇവ വില്‍പ്പനയ്ക്ക് വച്ചിരുന്നു. ഇതില്‍ 40-ഓളം എണ്ണം അയര്‍ലണ്ടില്‍ വിറ്റിട്ടുണ്ട്.
ഇവ ഉപയോഗിച്ചാല്‍ കുട്ടികളുടെ വായില്‍ അത് കുടുങ്ങിക്കിടക്കാനും, ശ്വാസം മുട്ടാനും കാരണമാകും. ഇവ കയ്യിലുള്ളവര്‍ ഉടന്‍ ഇത് ഉപയോഗിക്കുന്നത് നിര്‍ത്തുക.