ജീവിതച്ചെലവ് കൂടുന്നതിനിടയിലും മറ്റുള്ളവരെ സഹായിക്കാൻ പണം മാറ്റിവച്ച് അയർലണ്ടുകാർ

2022-ലെ ആദ്യ മൂന്ന് മാസത്തിനിടെ അയര്‍ലണ്ടിലെ 87% പേരും ഏതെങ്കിലും തരത്തിലുള്ള ഡൊണേഷന്‍ നല്‍കി മറ്റുള്ളവരെ സഹായിച്ചതായി റിപ്പോര്‍ട്ട്. ഡൊണേഷന്‍, ഫണ്ട് റെയ്‌സിങ് കമ്പനിയായ Enthuse നടത്തിയ സര്‍വേയിലാണ് തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഡൊണേഷന്‍ ഈ വര്‍ഷം നല്‍കിയതായി പ്രായപൂര്‍ത്തിയായ 87% പേരും പ്രതികരിച്ചത്. ജീവിതച്ചെലവ് കൂടിയിരിക്കുന്ന സാഹചര്യത്തിലും സംഭാവനകളും, സഹായങ്ങളും നല്‍കുന്നതില്‍ അയര്‍ലണ്ടുകാര്‍ കുറവ് വരുത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഒപ്പം 38% പേരാണ് മൂന്ന് മാസം മുമ്പുള്ളതിനെക്കാള്‍ കൂടുതല്‍ പണം സംഭാവനയായി നല്‍കാന്‍ തങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്.

ഈ വര്‍ഷം സംഭാവന നല്‍കിയവരില്‍ 47% പേരും ഉക്രെയിന്‍ വിഷയത്തിലാണ് അവ നല്‍കിയിക്കുന്നത്. 23% പേര്‍ അയര്‍ലണ്ടിലെത്തുന്ന ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സംഭാവന നല്‍കിയത്.

ഉക്രെയിന് പുറമെ കമ്മ്യൂണിറ്റി (25%), മാനസികാരോഗ്യം (24%), പാര്‍പ്പിടമില്ലായ്മ (22%), കുട്ടികളുടെ ക്ഷേമം (22%), കാന്‍സര്‍ ഗവേഷണം (20%) എന്നിവയ്ക്കായാണ് അയര്‍ലണ്ടുകാര്‍ പ്രധാനമായും സംഭാവനകള്‍ നല്‍കിയത്.

തങ്ങള്‍ ഈ വര്‍ഷം ഏതെങ്കിലും ഫണ്ട് റെയ്‌സിങ് കാംപെയിനില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 58% പേരും പ്രതികരിക്കുകയും ചെയ്തു. ഫണ്ട് റെയ്‌സിങ്ങിനായി ഓട്ടം, നടത്തം തുടങ്ങിയ കാംപെയിനുകളാണ് മിക്കവരും ഇഷ്ടപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: