‘സ്വർണ്ണത്തിളക്കത്തിൽ സിന്ധു’- കോമൺവെൽത്ത് ഗെയിംസിൽ പി വി സിന്ധുവിന് സ്വർണ്ണ മെഡൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി .വി സിന്ധുവിന് സ്വര്‍ണ്ണം. ഫൈനലില്‍ കാനഡ താരം മിഷേല്‍ ലി യെ യാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോര്‍: 21-15, 21-13. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സിംഗിള്‍ ഇനത്തില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണ്ണ നേട്ടമാണ് ഇത്.

ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണ്ണനേട്ടം 19 ആയി ഉയര്‍ന്നു. 19 സ്വര്‍ണ്ണം, 15,വെള്ളി, 22 വെള്ളി ഉള്‍പ്പെടെ 56 മെഡലുകളുമായി മെഡല്‍ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

comments

Share this news

Leave a Reply

%d bloggers like this: