ജോലിക്കിടെ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് € 100,000 നൽകാനുള്ള സ്‌കീം ആരംഭിച്ചു

ജോലിക്കിടെ കോവിഡ് -19 ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് സഹായമേകാൻ പദ്ധതിയുമായി ഐറിഷ് ഗവൺമെന്റ്. മഹാമാരിയുടെ ആരംഭം മുതൽ രാജ്യത്ത് കോവിഡ് -19 ബാധിച്ച് 23 ആരോഗ്യ പ്രവർത്തകരാണ് മരണപ്പെട്ടിട്ടുള്ളത്.

പദ്ധതി പ്രകാരം, ജോലിയുടെ ഭാഗമായി കോവിഡ് ബാധിച്ച് മരണമടഞ്ഞ ഏതൊരു ആരോഗ്യ പ്രവർത്തകന്റെയോ , പ്രവർത്തകയുടെയോ കുടുബത്തിന് € 100,000 നികുതി രഹിത പേയ്‌മെന്റ് നൽകുമെന്ന് സർക്കാർ അറിയിച്ചു.

നഴ്സുമാർ,ഡോക്ടർമാർ എന്നിവർക്ക് പുറമെ ജിപിമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ഡിസബിലിറ്റി സർവീസ് ജീവനക്കാർ, നഴ്സിംഗ് ഹോമുകളിലെ ജീവനക്കാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു.

ഡെത്ത് ഇൻ സർവീസ് സ്കീമിനുള്ള അപേക്ഷകൾ https://www.pobal.ie/ മുഖേന സമർപ്പിക്കാൻ സാധിക്കും.

“ഡെത്ത് ഇൻ സർവീസ് വഴിയുള്ള ഈ പേയ്‌മെന്റ് മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം, ജോലി ചെയ്യുമ്പോൾ കോവിഡ് ബാധിച്ച് മരണപ്പെട്ട ആരോഗ്യപ്രവർത്തകരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും ഇവരുടെ ത്യാഗങ്ങളോടുള്ള നന്ദി സൂചകമാണ് ഈ പണമെന്ന് ഒരു പ്രസ്താവനയിൽ, ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: