ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവിനെ തഴഞ്ഞ് സെലക്ടർമാർ ,കാർത്തിക്കും പന്തും ടീമിലെ കീപ്പർമാർ

ഒക്ടോബറിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ടീമിൽ കെ.എൽ.രാഹുൽ ഉപനായകനാകും. പരിക്കിൽ നിന്ന് മോചിതനായ ബുംറയും ,ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തി.ഏവരും പ്രതീക്ഷയോടെ നോക്കിയ മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. പകരം ദീപക്ക് ഹൂഡയ്ക്ക് ആണ് നറുക്കു വീണത്, നിലവിലെ മിന്നും ഫോമിന് പുറമെ ബോൾ ചെയ്യാമെന്നതും ഹൂഡയ്ക്ക് നറുക്കു വീഴാൻ കാരണമായി.

മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയി, ദീപക് ചാഹർ എന്നിവരെ സ്റ്റാൻഡ് ബൈ ആയി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജയെ ടീമിലേക്ക് പരിഗണിച്ചില്ല. പകരം അക്ഷർ പട്ടേൽ ടീമിലെത്തി.സ്പിൻ ഓപ്ഷനായി ചാഹലിനൊപ്പം വെറ്ററൻ താരം രവിചന്ദ്ര അശ്വിൻ ടീമിലിടം നേടി.

ഇത്തവണ ഓസ്ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്. ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ലോകകപ്പ്. ഏഷ്യാ കപ്പ് നഷ്ടപ്പെടുത്തിയ സ്ഥിരം നായകൻ രോഹിത് ശർമയ്ക് ലോകകപ്പ് അതിനിർണായകമാവും.

ലോക കപ്പ് ടീം : രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുവേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്

സ്റ്റാൻഡ്ബൈ പ്ലയെർസ് : മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക്.ചാഹർ

Share this news

Leave a Reply

%d bloggers like this: