കുടവയറും പൊണ്ണത്തടിയും കുറയ്ക്കാന്‍ ചൂടുവെള്ളം ശീലമാക്കിയാല്‍ മതിയെന്ന് പഠനങ്ങള്‍

കുടവയറും പൊണ്ണത്തടിയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാന്‍ പല വഴികളും നോക്കിയും പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ ഉപയോഗിച്ചും നിരാശ്ശപ്പെടുന്നവരാണ് കൂടുതലും. ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്നവര്‍ ആരോഗ്യം സംരക്ഷിക്കാനായി മിനക്കെടാറില്ലെന്നതാണ് സത്യം. വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച് നേരം കളയുന്നതിന് പകരം ഒരു ഗ്ലാസ് ചൂടു വെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് പഠനങ്ങള്‍. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ … Read more

ക്യാന്‍സറിന് പരിചിതമല്ലാത്ത ചികിത്സകള്‍ ചെയ്താല്‍ മരണ സാധ്യത വര്‍ധിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍

കാന്‍സര്‍രോഗത്തിന് സമാന്തര ചികിത്സകള്‍ അന്വേഷിക്കുന്നവരുടെ മരണസാധ്യത അംഗീകൃത ചികിത്സാ രീതികള്‍ അവലംബിക്കുന്നവരേക്കാള്‍ ഇരട്ടിയെന്നു പഠനം. അമേരിക്കയിലെ പ്രശസ്ത സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ്, യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ടും മറ്റുള്ളവരുടെ അനുഭവങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന വസ്തുതകളെ വിശ്വസിച്ച്; അംഗീകാരമില്ലാത്ത ചികിത്സകള്‍ തേടുന്നവരുടെ മരണം വേഗത്തിലാകുന്നു എന്ന് കണ്ടെത്തിയത്. പഠനത്തിന്റെ ഭാഗമായി അവര്‍ 2004ല്‍ മെഡിക്കല്‍ അംഗീകാരമില്ലാത്ത ചികിത്സ തേടിയ 280 പേരെയും, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ശസ്ത്രക്രിയ തുടങ്ങിയ ചികിത്സകള്‍ തേടിയ 560 പേരെയും തങ്ങളുടെ നിരീക്ഷണ വിധേയരാക്കി. … Read more

അര്‍ബുദ ചികിത്സാ രംഗത്ത് നേട്ടവുമായി ഇന്ത്യന്‍ വനിതകള്‍

അര്‍ബുദ ചികിത്സാ രംഗത്ത് നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാക്കുന്ന നേട്ടവുമായി ഇന്ത്യയിലെ വനിതാ ഗവേഷകര്‍. ന്യൂ ഡല്‍ഹി ഐഐടി-യിലെ നാല് പേരടങ്ങുന്ന സംഘമാണ് നേട്ടത്തിന് പിന്നില്‍. ആന്റി ബയോട്ടിക്കുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന, മരുന്നുകള്‍ കോശങ്ങളിലേക്ക് എത്തിക്കുന്ന ഒരു നൂതന ആന്റി ബയോട്ടിക് ഡെലിവറി സിസ്റ്റമാണ് ഇന്ത്യയിലെ വനിതാ ഗവേഷകരുടെ സംഘം വികസിപ്പിച്ചത്. ഭാവിയില്‍ അര്‍ബുദ ചികിത്സ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഈ സംവിധാനം വികസിപ്പിച്ചവര്‍ ഡോ. ശാലിനി ഗുപ്ത, രോഹിണി സിംഗ്, സ്മിതാ പാട്ടീല്‍, ഡോ. നീതു സിങ് എന്നിവരായിരുന്നു. … Read more

ആസ്മ, എസ്‌കിമ രോഗങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയുന്ന കണ്ടുപിടുത്തവുമായി ട്രിനിറ്റി കോളേജ്

ഡബ്ലിന്‍: ത്വക്ക് രോഗമായ എസ്‌കിമ, ശ്വാസകോശ രോഗമായ ആസ്മ എന്നിവ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍. ട്രിനിറ്റി കോളേജിലെ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിട്യൂട്ടിലെ പാട്രക്ക് ഫാലോണ്‍ എന്ന ജീവശാസ്ത്ര ഗവേഷകന്റെ പഠനമാണ് ഈ രണ്ടു രോഗങ്ങളും നേരത്തെ കണ്ടെത്താന്‍ കഴിയുമെന്ന നിഗമനത്തില്‍ ശാസ്ത്രലോകത്തെ എത്തിച്ചിരിക്കുന്നത്. പ്രതിരോധ സംവിധാനത്തിലുള്ള കോശങ്ങള്‍ ശരീരത്തിന് പ്രതിരോധം തീര്‍ക്കുന്നവയാണ്. ഇത്തരം കോശങ്ങള്‍ തകരാറിലാകുമ്പോഴാണ് ശ്വാസകോശ സംബന്ധമായതും, തൊഴിലുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ രൂപപ്പെടുന്നതും. ശരീരത്തില്‍ പ്രതിരോധ കോശങ്ങള്‍ കുറവാണെങ്കില്‍ രോഗ സാധ്യത വളരെ … Read more

ഗര്‍ഭിണികള്‍ വ്യായാമം ശീലിച്ചാല്‍ പ്രസവം സിസേറിയന്‍ ആകാനുള്ള സാധ്യത കുറയ്ക്കും

ഗര്‍ഭകാലത്ത് മിതമായി വ്യായാമം ശീലിച്ചാല്‍ ഗര്‍ഭകാല പ്രമേഹം വരാന്‍ ഉള്ള സാധ്യത കുറയ്ക്കും. കൂടാതെ പ്രസവം സിസേറിയന്‍ ആകാനുള്ള സാധ്യത കുറയ്ക്കാനും ഇത് മൂലം സാധിക്കും എന്ന് പഠനം. ലോകമെങ്ങും ഉള്ള ചെറുപ്പക്കാരികള്‍ ആയ, ഗര്‍ഭധാരണ പ്രായത്തിലുള്ള സ്ത്രീകള്‍ അമിത ഭാരമോ പൊണ്ണത്തടി യാ ഉള്ളവര്‍ ആണ്. അമിതഭാരം അമ്മയെയും കുഞ്ഞിനേയും ഗര്‍ഭ കാലത്ത് ഗുരുതരമാ യി ബാധിക്കും. ഭക്ഷണ നിയന്ത്രണത്തോടൊപ്പം കായിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത് ഗര്‍ഭ കാലത്ത് ശരീര ഭാരം കൂടുന്നത് 0.7കിലോ കുറയ്ക്കാനും സിസേറിയനുള്ള … Read more

ആന്റിബയോട്ടിക്‌സ് കോഴ്സ് അവസാനിക്കുന്നതുവരെ കഴിക്കുന്നത് അപകടകരം: ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

രോഗം പൂര്‍ണ്ണമായും ഭേദപെട്ടതിനു ശേഷവും ആന്റിബയോയോട്ടിക് കോഴ്സ് തുടരുന്നത് അപകടകരമെന്നു റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പത്ത് ഗവേഷകര്‍ നടത്തിയ പഠന ഫലം അവലോകനം ചെയ്തുകൊണ്ടാണ് ഗവേഷകര്‍ ആന്റിബിയോട്ടിക്സുകളെക്കുറിച്ച് അപകവുകാരമായ സൂചന നല്‍കുന്നത്. എളുപ്പം രോഗമകറ്റാന്‍ കഴിക്കുന്ന അധിക ആന്റിബയോട്ടിക്കുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. രോഗബാധിതര്‍ക്ക് ഒരു പ്രത്യക കാലയളവ് വരെ രോഗപ്രതിരോധ ശേഷി ലഭിക്കാന്‍ നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ രോഗം ഭേദപ്പെട്ട ഉടന്‍ നിര്‍ത്തുന്നതാണ് ഉത്തമമെന്നാണ് പഠനം. അല്ലെങ്കില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മുഴുവനായും … Read more

വിഷാദരോഗത്തിനും ഉല്‍ക്കണ്ഠയ്ക്കുമുള്ള മരുന്ന് കണ്ടുപിടിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

മാനസികസമ്മര്‍ദ്ദവും വികാരവിക്ഷോഭങ്ങളും ഉല്‍ക്കണ്ഠയും വിഷാദരോഗവുമെല്ലാം ഇന്ന് ആഗോളതലത്തിലെ പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. വിഷാദരോഗം, ഉല്‍ക്കണ്ഠ, മാനസിക സമ്മര്‍ദ്ദം, ഓര്‍മ്മക്കുറവ്, അള്‍ഷിമേഴ്സ്, പക്ഷാഘാതം എന്നിവയെല്ലാം ഇതിന്റെയെല്ലാം ഭാഗം. അതേസമയം നാഡീവ്യൂഹത്തിന്റെ തകരാറ് മൂലം സംഭവിക്കുന്ന ഇത്തരം രോഗങ്ങള്‍ക്ക് ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. 2-ഒക്സാ-സ്പൈറോ 5.4 ഡിസേന്‍3 എന്നാണ് ഈ മരുന്നിന് പേരിട്ടിരിക്കുന്നത്. നാഡീവ്യൂഹത്തിലാണ് ഈ മരുന്നുകള്‍ പ്രവര്‍ത്തിക്കുക. വിവിധ മൃഗങ്ങളില്‍ പരീക്ഷിച്ച ഈ മരുന്ന് വിഷാദരോഗത്തിനും ഉല്‍ക്കണ്ഠയ്ക്കും വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ പക്ഷാഘാതം പോലുള്ള … Read more

പ്ലാസ്റ്റിക് ഉപയോഗം പുരുഷന്മാരില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും

നിത്യേന ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ അടങ്ങിയ രാസവസ്തുക്കള്‍ പുരുഷന്മാരില്‍ ഹൃദയ സംബന്ധമായ രോഗം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിവയ്ക്ക് കാരണമാകും എന്ന് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. താലേറ്റുകള്‍ എന്നറിയപ്പെടുന്ന ഉപദ്രവ കാരികളായ രാസവസ്തുക്കളും ഗുരുതര രോഗങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അഡിലേയ്ഡ് സര്‍വകലാശാല ഗവേഷകരും സൗത്ത് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റീസെര്‍ച് ഇന്‍സ്റ്റിട്യൂട്ടും നടത്തിയ പഠനത്തില്‍ തെളിഞ്ഞു. സാധാരണ ഉപഭോക്തൃ ഉല്പന്നങ്ങളായ ഭക്ഷണ പൊതികള്‍, റാപ്പറുകള്‍, കളിപ്പാട്ടങ്ങള്‍, മരുന്നുകള്‍, വൈദ്യ ശാസ്ത്ര ഉപകരണങ്ങള്‍ … Read more

പാര്‍ക്കിന്‍സണ്‍ രോഗം നേരത്തെ കണ്ടെത്താന്‍ കഴിയും

ഡബ്ലിന്‍: പാര്‍ക്കിന്‍സണ്‍സ് രോഗം തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുമെന്ന് ഗവേഷക സംഘം. അന്താരാഷ്ട്രതലത്തില്‍ പാര്‍ക്കിന്‍സണ്‍ ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഗവേഷകരാണ് നേരത്തെ ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ പാര്‍ക്കിന്‍സണ്‍ രോഗത്തിലെത്തിക്കുമെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. തലച്ചോറില്‍ ന്യുറോണുകള്‍ നഷ്ടപ്പെടുന്നത് മൂലമുണ്ടാകുന്ന ന്യുറോളജിക്കല്‍ രോഗമാണ് പാര്‍ക്കിന്‍സണ്‍. ഇച്ഛക്ക് അനുസരിച്ചല്ലാതെ കൈകാലുകളില്‍ വിറയല്‍ അനുഭവപ്പെടുന്ന ഈ രോഗബാധിതരെ തിരിച്ചറിയാനും എളുപ്പമാണ്. എന്നാല്‍ നാഡീ സംബന്ധമായ ലക്ഷണങ്ങള്‍ അല്ലാതെ തന്നെ കാഴ്ച ശക്തിയില്‍ ഉണ്ടാകുന്ന കുറവ്, നിറങ്ങള്‍ തിരിച്ചറിയാന്‍ പെട്ടെന്ന് കഴിവ് നഷ്ടപ്പെടല്‍ എന്നീ ലക്ഷങ്ങള്‍ … Read more

ഉറക്ക പ്രശ്നങ്ങള്‍ അല്‍ഷിമേഴ്സിലേക്ക് നയിച്ചേക്കുമെന്ന് പഠനം

ഉറക്കം ആരോഗ്യത്തിന്റ ലക്ഷണം ആണ്. ശരിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് അല്‍ഷിമേഴ്‌സ് വരാന്‍ സാധ്യത കൂടുതല്‍ എന്ന് അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജി യുടെ മെഡിക്കല്‍ ജേര്‍ണല്‍ ആയ ന്യൂറോളജിയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച പഠനം. നട്ടെല്ലിലെ ഫ്ലൂയിഡില്‍ കാണപ്പെടുന്ന അല്‍ഷിമേഴ്സിന്റെ ജൈവ സൂചകങ്ങളും ഉറക്ക കുറവും തമ്മില്‍ ബന്ധം ഉള്ളതായി പഠനത്തില്‍ തെളിഞ്ഞു. ഉറക്കത്തിനു അല്‍ഷിമെര്‍സ് രോഗത്തിന്റെ വളര്‍ച്ചയെ വിവിധ തരത്തില്‍ സ്വാധീനിക്കാനാവും എന്ന് നേരത്തെ തെളിഞ്ഞിട്ടുണ്ട്. ഉറക്ക മില്ലായ്മയും തടസപ്പെടുന്ന ഉറക്കവും തലച്ചോറില്‍ അമിലോയ്ഡ് പ്ലേക് … Read more