ആന്റിബയോട്ടിക്‌സ് കോഴ്സ് അവസാനിക്കുന്നതുവരെ കഴിക്കുന്നത് അപകടകരം: ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

രോഗം പൂര്‍ണ്ണമായും ഭേദപെട്ടതിനു ശേഷവും ആന്റിബയോയോട്ടിക് കോഴ്സ് തുടരുന്നത് അപകടകരമെന്നു റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പത്ത് ഗവേഷകര്‍ നടത്തിയ പഠന ഫലം അവലോകനം ചെയ്തുകൊണ്ടാണ് ഗവേഷകര്‍ ആന്റിബിയോട്ടിക്സുകളെക്കുറിച്ച് അപകവുകാരമായ സൂചന നല്‍കുന്നത്. എളുപ്പം രോഗമകറ്റാന്‍ കഴിക്കുന്ന അധിക ആന്റിബയോട്ടിക്കുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. രോഗബാധിതര്‍ക്ക് ഒരു പ്രത്യക കാലയളവ് വരെ രോഗപ്രതിരോധ ശേഷി ലഭിക്കാന്‍ നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ രോഗം ഭേദപ്പെട്ട ഉടന്‍ നിര്‍ത്തുന്നതാണ് ഉത്തമമെന്നാണ് പഠനം. അല്ലെങ്കില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മുഴുവനായും അപകടപ്പെടുത്തുന്ന തരത്തില്‍ പ്രതിരോധ മരുന്നുകള്‍ മറ്റൊരവസരത്തില്‍ അപകടകാരിയാണ് മാറും.

ബാക്ടീരിയ വഴി വരുന്ന അണുബാധയെ പ്രതിരോധിക്കാന്‍ ആന്റിബയോട്ടിക്സുകള്‍ക്ക് കഴിയും. എന്നാല്‍ ഇതിനപ്പുറം ചില ഗുരുതരാവസ്ഥയിലേക്കാണ് ആന്റിബയോട്ടിക്സ് ഉപയോഗം തള്ളിവിടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ തലച്ചോറില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പിന്നീട് ഇത് മാനസിക നിലയെത്തന്നെ ബാധിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യാം. രോഗങ്ങള്‍ക്കെതിരെ പ്രതിരോധം ഉയര്‍ത്താന്‍ ശരീരത്തിന് കഴിയാത്ത അവസ്ഥ വരികയും പിന്നീട് ആന്റി ബയോട്ടിക്‌സിനെ പോലും പ്രതിരോധിക്കാന്‍ വൈറസുകള്‍ക്കും, ബാക്ടീരിയകള്‍ക്കും കഴിയുന്ന വിധത്തിലുള്ള ദുര്‍ബലമായ പ്രതിരോധ സംവിധാനത്തിലേക്ക് ശാരീരികാവസ്ഥ മാറുകയും ചെയ്യുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതുകൊണ്ട് തന്നെ ദീര്‍ഘകാലത്തേക്കുള്ള രോഗപ്രതിരോധ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കരുതെന്ന് ബ്രിങ്ടന്‍ ആന്‍ഡ് സാസ്സ്‌സ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസര്‍ മാര്‍ട്ടിന്‍ ലിവലിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. യു.കെയില്‍ ഓരോ വര്‍ഷവും പ്രതിരോധമരുന്നുകളെ നിഷ്ഫലമാക്കുന്ന സൂപ്പര്‍ബഗ്ഗുകള്‍ 12 ,000 ആളുകളെ മരണത്തില്‍ കൊണ്ട് എത്തിക്കാറുള്ളതും ജേണലില്‍ പരാമര്‍ശിക്കുന്നു. ഇതില്‍ ഭൂരിഭാഗവും ബ്രസ്റ്റ് ക്യാന്‍സര്‍ രോഗികളുമാണ്. നിലവില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അടക്കമുള്ള സംഘടനകള്‍ രോഗം ഭേതമായതിനുശേഷവും ആന്റിബയോട്ടിക്കുകള്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം പുതിയ കണ്ടെത്തല്‍ വൈദ്യശാസ്ത്രത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: