വൈറസ് രോഗവ്യാപനം ; അധികസമയം ജോലി ചെയ്യാൻ അയർലൻഡിലെ ജി പി മാർക്ക് നിർദ്ദേശം

കോവിഡ് -19, ഇൻഫ്ലുവൻസ അടക്കമുള്ള രോഗബാധകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അയര്‍ലന്‍ഡിലെ ജീ.പി മാര്‍ അധികസമയംജോലി ചെയ്യണമെന്ന് നിര്‍ദ്ദേശം. അടുത്ത നാലാഴ്ചത്തേക്ക് ദിവസേനയുള്ള ഷിഫ്റ്റുകളിലും ശനിയാഴ്ചകളിലും കൂടുതൽ സമയം ജോലി ചെയ്യണമെന്നാണ് ഐറിഷ് മെഡിക്കൽ ഓർഗനൈസേഷനും (ഐഎംഒ) എച്ച്എസ്ഇയും സംയുക്തമായി അയച്ച കത്തിൽ പറയുന്നത്. രാജ്യത്തുടനീളമുള്ള ജനറൽ പ്രാക്ടീഷണർമാർക്ക് വെള്ളിയാഴ്ച വൈകുന്നേരം ഇമെയിൽ വഴി ഈ കത്ത് ലഭിച്ചിരുന്നു. അതേസമയം IMO യുടെയും HSE യുടെയും പുതിയ നീക്കത്തെക്കുറിച്ച് തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്ന പരാതിയുമായി രാജ്യമെമ്പാടുമുള്ള നിരവധി ജി.പി മാര്‍ … Read more

കോവിഡ് ആശങ്ക വർദ്ധിക്കുന്നു ; കൂടുതൽ രോഗികൾ ഡബ്ലിൻ , വാട്ടർഫോർഡ് , കോർക്ക് ആശുപത്രികളിൽ

അയര്‍ലന്‍ഡില്‍ കോവിഡ് രോഗവ്യാപനം ദിനംപ്രതി ശക്തമാവുന്നു. നിലവില്‍ 703 രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നതായാണ് HSE പുറത്തുവിടുന്ന വിവരം. രാജ്യം നിലവില്‍ നേരിടുന്ന കോവിഡ് വ്യാപനത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളിലെന്നാണ് റിപ്പോര്‍ട്ട്. HSE പുറത്തുവിട്ട ഡാറ്റ പ്രകാരം കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 55 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 53 ഉം രോഗികള്‍ ചികിത്സയില്‍ കഴിയുകയാണ്. ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലാണ് ഏറ്റവും കുടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. … Read more

ആൾക്കൂട്ടങ്ങളിലും , പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കണമെന്ന നിർദ്ദേശവുമായി ചീഫ് മെഡിക്കൽ ഓഫീസർ

ആള്‍ക്കൂട്ടങ്ങളില്‍ ഇറങ്ങുമ്പോഴും, പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും ഫേസ് മാസ്കുകള്‍ ധരിക്കണമെന്ന നിര്‍ദ്ദേശവുമായി അയര്‍ലന്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെഡ സ്മിത്ത്. കോവിഡ്, RSV, ഫ്ലൂ കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് CMO യുടെ നിര്‍ദ്ദേശം. ”കോവിഡ് ഇപ്പോഴും നമ്മോടൊപ്പം തന്നെയുണ്ടെങ്കിലും ആരും തന്നെ മാസ്ക് ധരിക്കുന്നില്ല, ഇതോടൊപ്പം തന്നെ മറ്റു വൈറസുകളും വ്യാപിക്കുകയാണ്, അതിനാല്‍ പൊതുഗതാഗതസംവിധാനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും, തിരക്കേറിയ സ്ഥലങ്ങളില്‍ ഇറങ്ങുമ്പോഴും ശരിയായ രീതിയില്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുകയാണെന്ന്’’ അവര്‍ പറഞ്ഞു. മാസ്ക് ധരിക്കുമ്പോള്‍ … Read more

ആരോഗ്യ മേഖലയിലെ പ്രതിസന്ധി നേരിടാൻ സർവ്വ സന്നാഹങ്ങളും ഉപയോഗിക്കണമെന്ന് HSE ക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം

ശൈത്യകാല വൈറസ് രോഗബാധ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധിയും, ആശുപത്രികള്‍ നേരിടുന്ന സമ്മര്‍ദ്ദവും പരിഹരിക്കാന്‍ സര്‍വ്വസന്നാഹങ്ങളും ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി ലിയോ വരദ്കര്‍. കഴിഞ്ഞ ദിവസം HSE ഉന്നത ഉദ്യോഗസ്ഥരുമായും, ആരോഗ്യമന്ത്രി Stephen Donnelly യുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. സ്വകാര്യ ആശുപത്രികളെയടക്കം ഇതിനായി ഉപയോഗിക്കാവുന്നതാണെന്നും, അധികസമയം പ്രവര്‍ത്തിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്, ഫ്ലൂ,RSV, എന്നീ മൂന്ന് വൈറസുകളുടെ സാന്നിദ്ധ്യം, ageing population, കോവിഡ് കാലത്ത് തിരിച്ചറിയാതെ … Read more

ശൈത്യകാല വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക സംഘത്തെ ഏർപ്പെടുത്തി HSE; പ്രധാനമന്ത്രി ഇന്ന് HSE അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തും

അയര്‍ലന്‍ഡില്‍ വരും ആഴ്ചകളില്‍ ശൈത്യാകാല വൈറസ് രോഗങ്ങള്‍ കുത്തനെ കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി National Crisis Management Team (NCMT) ന് രൂപം നല്‍കി HSE. രാജ്യത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ അവസാനിക്കുന്നതുവരെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങുമായി ഈ സംഘം മുന്നോട്ട് പോവും. ഈയാഴ്ച ഇതിനകം രണ്ട് വട്ടം NCMT യോഗം ചേര്‍ന്നിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ച് 656 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയും, 26 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ കുടിയാണ് പ്രത്യേകസംഘത്തെ നിയമിച്ചിരിക്കുന്നത്. … Read more

കോവിഡ് വ്യാപനം കൂടുന്നു ; ലക്ഷണങ്ങളുള്ളവർ ക്രിസ്തുമസ് കുർബ്ബാനകളിൽ പങ്കെടുക്കരുതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ഇത്തവണത്തെ ക്രിസ്തുമസ് കുര്‍ബ്ബാനകളില്‍ നിന്നും മറ്റും മതപരമായ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന മുന്നറിയിപ്പുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെഡ സ്മിത്ത്. പ്രായമായ ആളുകള്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടാവുകയും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ ഒന്ന് എന്ന തോതില്‍ വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് CMO യുടെ മുന്നറിയിപ്പ്. ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വിവിധ ആശുപത്രികളിലായി 625 രോഗികള്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ … Read more

ആരോഗ്യ മേഖലയിൽ പ്രതിസന്ധി ; അയർലൻഡിൽ ‘ട്രിപ്പിൾ വൈറസ് തരംഗമെന്ന്’ HSE

അയര്‍ലന്‍ഡ് നിലവില്‍ ‘ട്രിപ്പിള്‍ വൈറസ് തരംഗത്തെ’ നേരിടുകയാണെന്ന് HSE ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ Damien McCallion. നിലവില്‍ 250 കുട്ടികളോളം respiratory syncytial virus (RSV) ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്, 600 പേര്‍ കോവിഡ് ബാധിച്ചും, 300 പേര്‍ ഇന്‍ഫ്ലുവന്‍സ വൈറസ് ബാധിച്ചും ചികിത്സയില്‍ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു സാഹചര്യം മുന്‍പുണ്ടായിട്ടില്ലെന്നും, രാജ്യത്തിന്റെ ആരോഗ്യമേഖലയില്‍ നിലവിലെ സാഹചര്യം വലിയ സമ്മര്‍ദ്ദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ കൂടുതല്‍ ബെഡ്ഡുകള്‍ സജ്ജീകരിച്ചും, local injury unit … Read more

ക്രിസ്തുമസ് അടുക്കവേ രാജ്യത്തെ ഫ്ലൂ കേസുകളിൽ വൻ വർദ്ധനവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ

കൃസ്തുമസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അയര്‍ലന്‍ഡിലെ ഫ്ലൂ കേസുകളില്‍ വലിയ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ബ്രെഡ സ്മിത്ത്. മുന്‍ ആഴ്ചയെ ആപേക്ഷിച്ച് 80 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഫ്ലൂ കേസുകളില്‍ ഈയാഴ്ച റിപ്പോര്‍ട്ട് ചെയിതിരിക്കുന്നതെന്നും, ഇതോടൊപ്പം തന്നെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കോവിഡ് കേസുകളിലും വര്‍ദ്ധനവുണ്ടെന്നും ബ്രെഡ സമിത്ത് ട്വീറ്റ് ചെയ്തു. ഫ്ലൂ ബാധിച്ച ചില രോഗികളെ ഈയാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായും, എന്നാല്‍ ഇവര്‍ ആരും തന്നെ ഫ്ലൂ വാക്സിന്‍ … Read more

ജനുവരിയിൽ അയർലൻഡിലെ കോവിഡ് കേസുകൾ കുത്തനെ കൂടാൻ സാധ്യത ; തയ്യാറെടുപ്പുകളുമായി ആശുപത്രികൾ

ജനുവരിയില്‍ അയര്‍ലന്‍ഡിലെ കോവിഡ് കേസുകളിലും, ഫ്ലൂ കേസുകളിലും കുത്തനെ വര്‍ദ്ധനവുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് തയ്യാറെടുപ്പുകളുമായി രാജ്യത്തെ ആശുപത്രികള്‍. അടുത്ത 14 ആഴ്ചകള്‍ ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡുകളിലടക്കം വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് HSE മേധാവി Stephen Mulvany കഴിഞ്ഞ ദിവസം പറഞ്ഞു. കഴിഞ്ഞ കൃസ്തുമസ് കാലത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദമായിരുന്നു പിടിമുറുക്കിയതെങ്കില്‍ ഇത്തവണ BQ1, BQ1.1 എന്നീ വകഭേദങ്ങളാണ് കുടുതലായി പടര്‍ന്നുപിടിക്കുന്നതെന്ന് HSE മേധാവി പറഞ്ഞു. RSV വൈറസ് വ്യാപനം അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തിയിരിക്കുന്നു, കോവിഡും, ഫ്ലൂവും ഇപ്പോഴുള്ളതിനേക്കാള്‍ … Read more

കോവിഡ് കൺസൾട്ടേഷൻ സബ്സിഡി നിർത്തലാക്കി HSE; ഇന്നുമുതൽ ‘ജി.പി’ മാർ ഫീസ് ഈടാക്കും

കോവിഡ് രോഗബാധിതര്‍ക്ക് അയര്‍ലന്‍ഡിലെ ജി.പി മാര്‍ നല്‍കിവന്നിരുന്ന സൗജന്യസേവനം അവസാനിച്ചു. കോവിഡ് വ്യാപനം ശക്തമായിരുന്ന സമയത്ത് ജി.പി വിസിറ്റുകള്‍ക്ക് HSE ഏര്‍പ്പെടുത്തിയ സബ്സിഡി നിര്‍ത്തലാക്കിയ നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് ഇത്.ഇതു സംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. കോവിഡ് വാക്സിനേഷന്‍ ദൌത്യം കാരക്ഷമമായി നടപ്പാക്കിയതിലൂടെ രാജ്യത്തെ 97 ശതമാനം ആളുകള്‍ക്കും വാക്സിന്‍ പ്രൈമറി ഡോസ് വാക്സിനുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ കോവിഡ് രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞതായും, വീടുകളില്‍ തന്നെ ചികിത്സിക്കാന്‍ കഴിയുന്ന രീതിയിലേക്ക് കോവിഡ് മാറിയതായും … Read more