ഡബ്ലിനിൽ നിന്നും കാനഡയിലെ ടോറന്റോയിലേക്ക് നോൺ-സ്റ്റോപ്പ് വിമാന സർവീസുമായി WestJet

ഡബ്ലിനില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേയ്ക്ക് നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വ്വീസുമായി WestJet. 2022 മേയ് 15 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മെയ് 15 മുതല്‍ ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉണ്ടാകുക. ജൂണ്‍ 2 മുതല്‍ ഇത് ദിവസേനയുള്ള സര്‍വീസുകളാക്കി മാറ്റും. നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ- വിനോദ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് WestJet ചാഫ് കൊമേഴ്ഷ്യല്‍ ഓഫിസര്‍ John Weatherill പറഞ്ഞു. പ്രഖ്യാപനത്തെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതരും സ്വാഗതം ചെയ്തു. നിലവില്‍ കാനഡയിലെ … Read more

ഡബ്ലിനിൽ ഗാർഡ എന്ന് അവകാശപ്പെട്ട രണ്ടുപേർ വീട് പരിശോധിച്ച് പണം മോഷ്ടിച്ചെന്ന് ഡെലിവറൂ ഡ്രൈവറുടെ പരാതി; എത്തിയത് യഥാർത്ഥ ഗാർഡയെന്ന് തിരിച്ചറിഞ്ഞതോടെ കുഴങ്ങി അന്വേഷകർ

ഗാര്‍ഡയെന്ന് അവകാശപ്പെട്ട് വീട്ടില്‍ പരിശോധനയെക്കെത്തിയ രണ്ടുപേര്‍ പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ചതായി ഡെലിവറൂ ഡ്രൈവറുടെ പരാതി. റോഡിലൂടെ പോകുകയായിരുന്ന തന്നെ തടഞ്ഞുനിര്‍ത്തിയ രണ്ടുപേര്‍, തങ്ങള്‍ ഗാര്‍ഡ ഓഫിസര്‍മാരാണെന്ന് പറയുകയും, തുടര്‍ന്ന് ഡെലിവറൂ ജോലിക്കാരിയായ തന്റെ വീട്ടിലെത്തി പരിശോധന നടത്തുകയുമായിരുന്നു എന്നാണ് ഡബ്ലിനിലെ പെണ്‍കുട്ടിയുടെ പരാതി. പരിശോധനയ്ക്ക് ശേഷം പണം അടക്കമുള്ള സാധനങ്ങള്‍ ഇവര്‍ എടുത്തുകൊണ്ടുപോയതായും പെണ്‍കുട്ടി പറയുന്നു. ഇതോടെ പരിശോധനയ്‌ക്കെത്തിയത് ഗാര്‍ഡയല്ലെന്ന് സംശയം തോന്നിയ ഇവര്‍ സമീപത്തെ ഗാര്‍ഡ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പ്രതികളെന്ന് … Read more

ഡബ്ലിൻ നഗരത്തിൽ മാലിന്യം ശേഖരിക്കാനായി പുതിയ ‘ബാഗ് ബിന്നുകൾ’; എന്താണീ സംഭവം?

നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി പുതിയ ‘Bagbin’ സംവിധാനവുമായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. സിറ്റി സെന്ററിലെ Drury Street-ലാണ് ബാഗ് രൂപത്തിലുള്ള വേസ്റ്റ് ബിന്നുകള്‍ അധികൃതര്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നത്. നഗരത്തിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി നൂതനമായ ആശയങ്ങള്‍ ക്ഷണിക്കുന്നതായി സിറ്റി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഉപയോഗിച്ചുവരുന്ന സാധാരണ വേസ്റ്റ് കവറുകള്‍ പൊട്ടിയും മറ്റും മാലിന്യം പരക്കുന്നതിനെത്തുടര്‍ന്നായിരുന്നു പദ്ധതി പ്രഖ്യാപനം. തുടര്‍ന്ന് Owenbridge Ltd എന്ന കമ്പനി മുന്നോട്ടുവച്ച ആശയം കൗണ്‍സില്‍ അംഗീകരിക്കുകയും, ഇവരുടെ ബാഗ് ബിന്നുകള്‍ക്കായി കരാര്‍ … Read more

ഡബ്ലിനിൽ കാറപകടം; ഒരു മരണം

ഡബ്ലിനില്‍ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. Ballyfermot-ലെ Sarsfield Road-ല്‍ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് ഗുരുതരമായ പരിക്കേറ്റ കാര്‍ യാത്രികനായ പുരുഷനെ St James’s Hospital-ല്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്കും അപകടത്തില്‍ പരിക്കേറ്റതായി ഗാര്‍ഡ പറഞ്ഞു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടര്‍ന്ന് അടച്ചിട്ട Ballyfermot Road റോഡ് പിന്നീട് തുറന്നു.

വികസനക്കൊടുമുടിയേറാൻ കോർക്ക്; കോർക്ക്, ഡബ്ലിൻ എയർപോർട്ടുകളിൽ നിന്നും പാരിസിലേയ്ക്ക് പുതിയ വിമാന സർവീസ്

ഈ മഞ്ഞുകാലത്ത് അവധിയാഘോഷങ്ങള്‍ ലക്ഷ്യമിട്ട് കോര്‍ക്ക്, ഡബ്ലിന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും പാരിസിലേയ്ക്ക് വിമാനസര്‍വീസുമായി Vueling. Aer Lingus ഉടമകളായ അന്താരാഷ്ട്ര സ്പാനിഷ് കമ്പനിയാണ് Vueling-ന്റെയും ഉടമകള്‍. ഡബ്ലിന് പുറമെ നിലവില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുന്ന കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും പാരിസിലെ Orly-യിലേയ്ക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കോര്‍ക്കില്‍ നിന്നും അന്താരാഷ്ട്ര സര്‍വീസുകളാരംഭിക്കുമെന്ന് Ryanair-ഉം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതോടെ ടൂറിസം മേഖലയില്‍ വലിയ രീതിയിലുള്ള ഉണര്‍വ്വ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികളുടെ ഈ നീക്കം. … Read more

Beaumont-ൽ മലയാളി കുടുംബം താമസ സൗകര്യം തേടുന്നു.

ഡബ്ലിൻ:  ബ്യുമോണ്ട് ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി കുടുംബം ബ്യുമോണ്ട്  പരിസരത്ത് താമസ സൗകര്യം തേടുന്നു. അപാർട്മെന്റ്, ഗ്രാനി ഹൌസ്, ഡബിൾ ബെഡ്‌റൂം ഏതുമാവാം.ബന്ധപെടുക. 0876 521572 (ജോൺ)

ഫിൻഗ്ലാസ്സിലേയ്ക്ക് ലുവാസ് സർവീസ് നീട്ടാനുള്ള പദ്ധതി പുരോഗമിക്കുന്നു; അന്തിമ രൂപരേഖ ആഴ്ചകൾക്കകം

പ്രദേശവാസികളുടെ യാത്രാസൗകര്യത്തിന് വലിയ രീതിയില്‍ സഹായകമാകുന്ന ലുവാസ് സര്‍വീസ്, ഫിന്‍ഗ്ലാസിലേയ്ക്ക് നീട്ടാനുള്ള പദ്ധതി പുരോഗമിക്കുന്നു. പദ്ധതിയുടെ അന്തിമരൂപരേഖ സംബന്ധിച്ച് വരുന്ന ആഴ്ചകളില്‍ തന്നെ തീരുമാനമെടുക്കുമെന്ന് Transport Infrastructure Ireland (TII) അറിയിച്ചിരിക്കുകയാണ്. നേരത്തെ പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ചില അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ TII തീരുമാനിച്ചിരുന്നു. നിലവിലെ ലുവാസ് റൂട്ട് പ്ലാന്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ ഏതാനും ആശങ്കകള്‍ പങ്കുവച്ചിരുന്നുവെന്നും, ഇത് കണക്കിലെടുത്ത് അന്തിമ പദ്ധതി സമര്‍പ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണെന്നും പ്രദേശത്തെ TD-യും Fianna … Read more

അന്താരാഷ്ട്ര ആരോഗ്യ പുരസ്കാരം നേടിയ അയർലൻഡ് മലയാളി ജിൻസി ജെറിക്ക് ഡബ്ലിനിൽ സ്വീകരണം

ജനീവയില്‍ വച്ച് World Health Organization (WHO) നടത്തിയ International Conference on Prevention and Infection Control (ICPIC)-ല്‍ അഭിമാനകരമായ Innovation Awards of Excellence നേടി ചരിത്രം കുറിച്ച അയര്‍ലന്‍ഡ് മലയാളി ജിന്‍സി ജെറിക്ക് സ്വീകരണം നല്‍കുന്നു. ഡബ്ലിനിലെ വാട്സാപ്പ് കൂട്ടായ്മയായ My Keralam In Ireland സംഘടിപ്പിക്കുന്ന സ്വീകരണപരിപാടി, വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ ഡബ്ലിനിലെ സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപത്തുള്ള പാലാ സ്വദേശി കൊട്ടാരം റെജിയുടെ ഭവനത്തില്‍ വച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. വാട്സാപ്പ് … Read more

ആരാധകർക്ക് സന്തോഷ വാർത്ത; കോർക്കിനും, ലിമറിക്കിനും പുറമെ സംഗീത പരിപാടിയുമായി എഡ് ഷീരാൻ ഡബ്ലിനിലും; തീയതികളും ടിക്കറ്റ് വിലയും അറിയാം

ഇംഗ്ലിഷ് പോപ് സിങ്ങര്‍ എഡ് ഷീരാന്‍ അയര്‍ലന്‍ഡില്‍ മൂന്ന് ദിവസത്തെ സംഗീതപരിപാടിക്ക്. നേരത്തെ കോര്‍ക്ക്, ലിമറിക്ക് എന്നിവിടങ്ങളില്‍ രണ്ട് പരിപാടികളായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ആരാധകരെ ആവേശത്തിലാഴ്ത്തി ഡബ്ലിനില്‍ കൂടി ഷീരാന്‍ ജനമനസ്സുകളിലേയ്ക്ക് സംഗീതം പ്രവഹിപ്പിക്കും. ഇവയ്ക്ക് പുറമെ വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലും ഒരു ദിവസത്തെ പരിപാടി നടത്തുന്നുണ്ട്. തന്റെ ‘Mathematics Tour’ എന്നറിയപ്പെടുന്ന വേള്‍ഡ് മ്യൂസിക് ടൂറിന്റെ ഭാഗമാണ് ഷീരാന്റെ അയര്‍ലന്‍ഡിലെ പരിപാടികള്‍. അടുത്ത ആല്‍ബമായ ‘= (Equals)’ ഒക്ടോബറില്‍ പുറത്തിറങ്ങിയ ഉടന്‍ ടൂര്‍ ആരംഭിക്കും. അയര്‍ലന്‍ഡിലെ പരിപാടികളുടെ … Read more

ഡബ്ലിനിൽ നിന്നും കാണാതായ കൗമാരക്കാനെ തേടി ഗാർഡ; പൊതുജനസഹായം അഭ്യർത്ഥിക്കുന്നു

ഡബ്ലിന്‍ 12 പ്രദേശത്ത് നിന്നും കഴിഞ്ഞ നാല് ദിവസമായി കാണാതായ കൗമാരക്കാരനെ തേടി ഗാര്‍ഡ. Calvin O’Connor എന്ന 14-കാരനെയാണ് Bluebell പ്രദേശത്ത് നിന്നും സെപ്റ്റംബര്‍ 16 മുതല്‍ കാണാതായിരിക്കുന്നത്. 5 അടി 8 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീളം കുറഞ്ഞ ബ്രൗണ്‍ നിറത്തിലുള്ള തലമുടി എന്നിവയാണ് തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. കാണാതാകുമ്പോള്‍ ചുവപ്പ് നിറത്തിലുള്ള ടി-ഷര്‍ട്ട്, കറുത്ത നിറത്തിലുള്ള ട്രാക്ക് സ്യൂട്ട് പാന്റ്‌സ് എന്നിവയാണ് ധരിച്ചിരുന്നത്. കുട്ടി ഗോള്‍വേ സിറ്റിയില്‍ ഉണ്ടായിരിക്കാമെന്നാണ് ഗാര്‍ഡ കരുതുന്നത്. എന്തെങ്കിലും … Read more