ആദ്യ ഔദ്യോഗിക തവളയുള്ള സംസ്ഥാനമാകുമോ കേരളം?

പന്നിമൂക്കൻ തവള (പാതാള തവള) സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാകാനൊരുങ്ങുന്നു. മലപ്പുറം ജില്ലയിലെ കരിമ്പുഴ വന്യജീവി സങ്കേതമുൾപ്പെടുന്ന പശ്ചിമഘട്ട താഴ്‌വാരങ്ങളിൽ കണ്ടെത്തിയ അപൂർവ്വയിനം തവളയാണിത്. ‘പർപ്പിൾ ഫ്രോഗ്’ എന്നറിയപ്പെടുന്ന പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിർദേശം വന്യജീവി ഉപദേശക ബോർഡിന്റെ അടുത്ത യോഗത്തിൽ ഗവേഷകർ മുന്നോ‍ട്ടുവയ്ക്കും. കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ തവളകളെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന സന്ദീപ്ദാസാണ് ഈ നീക്കത്തിന്‌ തുടക്കംകുറിച്ചത്. അപൂർവം പ്രദേശങ്ങളിൽ മാത്രമാണ് തവളയെ കണ്ടെത്തിയിട്ടുള്ളത്. കരിമ്പുഴ വന്യജീവി സങ്കേതത്തിൽ തവളയുടെ സാന്നിധ്യം  ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. … Read more

ജിഡിപി സൂചനകൾ ആശങ്കപ്പെടുത്തുന്നത്; ഇന്ത്യ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്: രഘുറാം രാജൻ

ന്യൂഡൽഹി : രാജ്യത്തിന്റെ സാമ്പത്തികരംഗം വലിയ അപകടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്നതാണ്. ഈ വർഷം ആദ്യപാദത്തിൽ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ജിഡിപി 40 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഇനിയും വർധിക്കും. അനൗദ്യോഗിക മേഖലയിലെ നഷ്ടങ്ങൾ കണക്കാക്കുമ്പോൾ ജിഡിപി നിരക്ക് ഇനിയും … Read more

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ഒക്ടോബർ രണ്ടിന് നിലവിൽ വരും

തിരുവനന്തപുരം : അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമായ ശ്രീനാരായണ ഗുരുവിന്റെ പേരിൽ സർവകലാശാല സ്ഥാപിക്കാൻ സർക്കാർ തീരുമാനം കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഒക്‌ടോബർ രണ്ടിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലമാണ് സർവകലാശാലയുടെ ആസ്ഥാനം. നിലവിലെ നാല് സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങൾ സംയോജിപ്പിച്ചാണ്ഈ ഓപ്പൺ യൂണിവേഴ്‌സിറ്റി ആരംഭിക്കുക.ഏതുപ്രായത്തിലുള്ളവർക്കും പഠിക്കാൻ അവസരം ലഭിക്കും. കോഴ്‌സ് പൂർത്തിയാക്കാതെ ഇടയ്ക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകാനും ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് … Read more

വിദൂര വിദ്യാഭ്യാസം: ഇഗ്‌നോ കോഴ്‌സുകളിൽ ചേർന്ന് പഠിക്കാം; അപേക്ഷ 15 വരെ നീട്ടി

തിരുവനന്തപുരം: ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2020  അക്കാദമിക് സെഷനലിലേക്കുള്ള പ്രവേശനം (ഫ്രഷും/ റീ രജിസ്ട്രേഷനും) 15 വരെ നീട്ടി. റൂറൽ ഡെവലപ്മെന്റ്‌, കംപ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെന്റ്‌ സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ്‌ സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് … Read more

‘ലോകം’ മ്യൂസിക്കൽ വിഡിയോ ലോകത്താകെ വൈറലായി

വീഡിയോ കാണാം ‘ലോകം കറുത്ത കയ്യിൽ ഉറക്കമില്ല ചെറുത്ത് നിൽപ്പിതെങ്ങും ഇല്ല കുറുക്ക് പാത നമുക്ക് മുന്നിൽ ഉറച്ച നെഞ്ച് മാത്രം ഉള്ളിൽ പതിച്ചൊരാദി നിറച്ചു ഭീതി, വിറച്ചു നിൽപ്പൂ ഭൂമി ഒന്നായ് തടുത്തുനിര്‍ത്താം തുടച്ചു നീക്കാം ഉയര്‍ത്തെഴുന്നേൽക്കാനായി…’ കൊവിഡ് മഹാമാരി ലോകത്താകെ മാറ്റമില്ലാതെ തുടരുന്ന. പക്ഷെ കോവിഡ് ലോകത്താകെ പല മാറ്റങ്ങളും കൊണ്ടു വന്നേക്കാം. ഈ വേളയിൽ കൊവിഡ് പ്രതിരോധ സന്ദേശവുമായി സംഗീത സംവിധായകനും ഗാനരചയിതാവും നടനുമായ ശബരീഷ് വര്‍മ തയ്യാറാക്കിയിരിക്കുന്ന മ്യൂസിക് വീഡിയോ ‘ലോകം’ … Read more

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്‌തംഭങ്ങളായി ഉയര്‍ന്നു നില്‍ക്കാം; രാജമല കരിപ്പൂർ ദുരന്തങ്ങളിലെ രക്ഷപ്രവർത്തകർക്ക് മെഗാസ്റ്റാറിൻ്റെ ആദരം

കരിപ്പൂര്‍- ഇടുക്കി രാജമല അപകടങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവരെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ സ്‌നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂവെന്നും നമുക്കൊരുമിച്ചു നില്‍ക്കാമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നു പറഞ്ഞ താരം പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവില്ലെന്നത് ആശ്വാസകരമാണെന്നും കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം, നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് … Read more

നിങ്ങടെ സ്‌റ്റാർട്ടപ്‌ സൂപ്പറാണോ; പ്രവാസികൾക്ക് ഉൾപ്പടെ കേരളത്തിൽ വായ്‌പ റെഡി

സ്‌റ്റാർട്ടപ്പുകളുടെ സാമ്പത്തികമായ സാധ്യതകൾ വിലയിരുത്താൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കും. ഈ സമിതിയുടെ ഗുഡ്‌ബുക്കിൽ ഇടംകിട്ടിയാൽ വായ്‌പ തരാൻ ധനകാര്യസ്ഥാപനങ്ങൾക്ക്‌ മടിയുണ്ടാകില്ല. നിലവിൽ സ്‌റ്റാർട്ടപ്പടക്കമുള്ള സംരംഭങ്ങളുടെ സാമ്പത്തിക സാധ്യത വിലയിരുത്താൻ ധനകാര്യസ്ഥാപനങ്ങൾക്ക്‌ വൈദഗ്‌ധ്യക്കുറവുണ്ട്‌. ഇതുമൂലം വായ്‌പ ലഭിക്കാത്ത അവസ്ഥയുമുണ്ട്‌. ഇതൊഴിവാക്കാനാണ്‌  പുതിയ സംവിധാനം.  കേരള ഫിനാൻഷ്യൽ കോർപറേഷൻ, കെഎസ്‌എഫ്‌ഇ അടക്കമുള്ള സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന്‌ സ്‌റ്റാർട്ടപ്പുകൾക്ക്‌ സാമ്പത്തിക സഹായം ലഭ്യമാകുന്നതിന്‌ ഈ സമിതിയുടെ വിലയിരുത്തൽ മതിയാകുമെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി. ഐടി സെക്രട്ടറിയായിരിക്കും … Read more

കോടതി വ്യവഹാരത്തിലൂടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കാന്‍ ആസൂത്രിത നീക്കം: വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: കോടതി വ്യവഹാരത്തിലൂടെ പശ്ചിമഘട്ടത്തുടനീളം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ  നിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ആസൂത്രിത നീക്കം നടക്കുന്നത് വളരെ ഗൗരവത്തോടെ പശ്ചിമഘട്ടജനത കാണണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തെരുവിലിറങ്ങിയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചിരിക്കെ സുപ്രീംകോടതി ഇടപെടലിലൂടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്ന അജണ്ടയാണ് വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍ സാമ്പത്തിക സഹായം പറ്റുന്ന ഇന്ത്യയിലെ ചില പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. സ്‌കൂള്‍ കുട്ടികളെ മുന്‍നിര്‍ത്തി സുപ്രീംകോടതിയില്‍ പരിസ്ഥിതി സംഘടനകള്‍ … Read more

ഇന്ത്യയില്‍ നിരോധിച്ച ചൈനീസ്‌ ആപ്പുകൾ പ്ലേ സ്‌റ്റോറിൽനിന്ന്‌ നീക്കംചെയ്‌തു

സുരക്ഷ പ്രശ്നം ആരോപിച്ച് ഇന്ത്യ ഗവൺമെൻ്റ് നിരോധിച്ച 59 ചൈനീസ് ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കി. കേന്ദ്രസര്‍ക്കാരിന്റെ നിരോധന ഉത്തരവിനനുസൃതമായാണ് ഈ നടപടിയെന്ന് ഗൂഗിൾ അറിയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ആപ്പ് ഡെവലപ്പേഴ്‌സിനെ അറിയിക്കുമെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ജനപ്രിയ ആപ്പുകളായ ടിക് ടോക്, ഹലോ ന്നിവയും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ … Read more

ഐറിഷ് മോഡൽ നമ്പർ പ്ളേറ്റുകൾ ഇനി കേരളത്തിലും; നമ്പര്‍ പ്ലേറ്റില്‍ ഇനി ആര്‍ടിഒ കോഡിന് പകരം വര്‍ഷം

കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ KL-86 എന്ന ആർടിഒ കോഡിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ. 1989 മുതൽ 2002 വരെ KL-1 മുതൽ KL-15 വരെയായിരുന്നു കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ആരംഭിച്ചിരുന്നത്. വാഹനം ഏത് ജില്ലയിലാണ് രജിസ്റ്റർ ചെയ്തതെന്ന് എളുപ്പത്തിൽ മനസിലാക്കാൻ ഏർപ്പെടുത്തിയ സംവിധാനമാണ് ഇത്. എന്നാൽ പിന്നീട് ഇത് KL-86 വരെയെത്തി. ഇതോടെ ഏത് ജില്ലയിലെ വാഹനമാണെന്ന് തിരിച്ചറിയാൻ മോട്ടോർ വാഹന വകുപ്പിന് പോലും കഴിയാത്ത അവസ്ഥയായി.എന്നാൽ, ഈ സംവിധാനത്തിന് സഡൻ ബ്രേക്കിടാനുള്ള നീക്കത്തിലാണ് കേരളത്തിലെ … Read more